
വിശ്വാസികൾ ഗൃഹനിർമ്മാണത്തിൽ ഉൾപ്പടെ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന ഒന്നായി വാസ്തുവിദ്യ മാറി കഴിഞ്ഞു. വാസ്‌തുശാസ്‌ത്രവിധി പ്രകാരം കെട്ടിടം നിർമ്മിച്ചാൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും കൈവരുമെന്നാണ് വിശ്വാസം. ഇവിടെയിതാ, വാസ്‌തുവിധി പ്രകാരം സമ്പത്ത് വർധിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന 5 കാര്യങ്ങൾ...
1, പ്രവേശനകവാടം
പ്രവേശനകവാടം തെക്ക്-പടിഞ്ഞാറായാൽ എന്നും കടവും വായ്‌പയും സാമ്പത്തികപ്രശ്നങ്ങളുമായിരിക്കും. എന്നാൽ വടക്കുഭാഗത്തായാൽ നല്ല ജോലിയും സാമ്പത്തികവു കൈവരും. കിഴക്ക് ഭാഗത്താണെങ്കിൽ ജീവിതം സമാധാനപൂർണമായിരിക്കും. പ്രവേശനം പടിഞ്ഞാറ് ഭാഗത്താണെങ്കിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും കൈവരും. തെക്ക് ഭാഗത്താണെങ്കിലും മോശമല്ലാത്ത ജീവിതസാഹചര്യം കൈവരും.
2, സമ്പത്തിന്റെ കേന്ദ്രം...
ഒരു വീട്ടിൽ സമ്പത്ത് വർധിക്കുന്നതിന്റെ പ്രധാന കേന്ദ്രം പടിഞ്ഞാറ്-തെക്ക്-പടിഞ്ഞാറ് ഭാഗമാണ്. അതുകൊണ്ടുതന്നെ ഈ ഭാഗം എപ്പോഴും വൃത്തിയോടെയും വെടിപ്പോടെയും സൂക്ഷിക്കണം. പണവും വിലപിടിപ്പുള്ള സാധനങ്ങളും ഇരുമ്പ് അലമാരയിലാക്കി ഈ ഭാഗത്ത് സൂക്ഷിച്ചാൽ സമ്പത്ത് വർധിച്ചുകൊണ്ടിരിക്കുമെന്നാണ് വാസ്‌തുശാസ്ത്രം പറയുന്നത്.
3, അടുക്കളയിലും ടോയ്‌ലറ്റിലും ചുവപ്പ് നിറം വേണ്ട...
പെയിന്റ്, വാൾ ടൈൽസ് എന്നിവ അടുക്കളയിലേക്കും, ടോയ്‌ലറ്റിലേക്കും തെരഞ്ഞെടുക്കുമ്പോൾ ചുവപ്പ് നിറം ഒഴിവാക്കുക. അതുപോലെ ഇവിടെ ഉപയോഗിക്കുന്ന ഡസ്റ്റ് ബിൻ, വാഷിങ് മെഷീൻ, മിക്‌സർ ഗ്രൈൻഡർ എന്നിവ ഈ ഭാഗങ്ങളിൽനിന്ന് ഒഴിവാക്കുക. അടുക്കള വൃത്തിയോടെയും വെടിപ്പോടെയും സൂക്ഷിക്കുകയും, സാധനങ്ങള്‍ യഥാസ്ഥാനത്ത് വെക്കാതിരിക്കുകയും ചെയ്താൽ ധനനഷ്‌ടം, ജോലി നഷ്ടം എന്നിവ സംഭവിക്കാം.
4, വടക്കു പടിഞ്ഞാറ് ഭാഗവും...
വടക്കു പടിഞ്ഞാറ് ഭാഗവും ഐശ്വര്യവും സമ്പൽസമൃദ്ധിയുംകൊണ്ടുവരും. സമ്പത്തുമായി ബന്ധപ്പെട്ട രേഖകള്‍(ബാങ്ക് പാസ്‌ബുക്ക്, ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകള്‍, ഡിഡി, ചെക്ക് ബുക്ക്) ഈ ഭാഗത്ത് സൂക്ഷിച്ചാൽ ധനനഷ്ടം ഒഴിവാക്കാം.
5, പ്രവേശനം മനോഹരമാക്കുക...
പ്രവേശനകവാടം മനോഹരമാക്കിയാൽ സന്തോഷവും സമ്പൽസമൃദ്ധിയും കൈവരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam