Malayalam

ദിവസവും രണ്ട് വാൾനട്ട് കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, കാരണം

ദിവസവും രണ്ട് വാൾനട്ട് കുതിർത്ത് കഴിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. വാൾനട്ട് രാത്രി മുഴുവൻ (6–8 മണിക്കൂർ) കുതിർക്കുന്നത് ഫൈറ്റിക് ആസിഡും ടാനിനുകളും നീക്കം ചെയ്യുന്നു.

Malayalam

വാൾനട്ട് ദഹനത്തിനും ഹൃദയാരോഗ്യത്തിനും മികച്ചതാക്കുന്നു.

ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കൾ എന്നിവ അടങ്ങിയ വാൾനട്ട് ദഹനത്തിനും ഹൃദയാരോഗ്യത്തിനും മികച്ചതാക്കുന്നു.

Image credits: Freepik
Malayalam

നല്ല കൊളസ്ട്രോൾ കൂട്ടും

വാൾനട്ട് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചീത്ത കൊളസ്ട്രോൾ (LDL) കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ (HDL) വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

Image credits: pinterest
Malayalam

വിശപ്പ് കുറയ്ക്കും

വാൾനട്ടിൽ പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുള്ളതിനാൽ കാരണം കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു.

Image credits: pinterest
Malayalam

പ്രതിരോധശേഷി കൂട്ടുന്നു

കുതിർത്ത വാൾനട്ടിൽ ആന്റിഓക്‌സിഡന്റുകൾ, സിങ്ക്, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു

Image credits: pinterest
Malayalam

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

വാൾനട്ടിലെ ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു.

Image credits: pinterest
Malayalam

തലച്ചോറിനെ സംരക്ഷിക്കും

ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വീക്കം കുറയ്ക്കുന്നതിനും, തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

Image credits: pinterest

പെെനാപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ആറ് ആരോ​ഗ്യ​ഗുണങ്ങൾ

മലബന്ധം അകറ്റാന്‍ സഹായിക്കുന്ന പാനീയങ്ങൾ

ഔഷധഗുണങ്ങളേറെയുള്ള പഴം ; ശരീരഭാരം കുറയ്ക്കും, ദഹനം എളുപ്പമാക്കും

ക്യാപ്സിക്കത്തിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്