പൊള്ളുന്ന വേനലില്‍ ശരീരം തണുപ്പിക്കാന്‍ 5 വഴികള്‍

anuraj a |  
Published : Apr 27, 2016, 04:36 PM ISTUpdated : Oct 05, 2018, 03:57 AM IST
പൊള്ളുന്ന വേനലില്‍ ശരീരം തണുപ്പിക്കാന്‍ 5 വഴികള്‍

Synopsis

ഒന്നാമത് ശരീരം ചൂടാണ്. അതിനൊപ്പം ഉപ്പും എരിവുമുള്ള ഭക്ഷണം കൂടുതല്‍ കഴിച്ചാല്‍ ഉള്ളിലും ചൂടേറും. അതുകൊണ്ടുതന്നെ ഈ വേനലില്‍ ഉപ്പും എരിവുമുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്.

ഇടയ്‌ക്കിടെ വെള്ളം കുടിച്ചുകൊണ്ടിരിക്കുക. ദാഹം അനുഭവപ്പെട്ടില്ലെങ്കിലും വെള്ളംകുടി കുറയ്‌ക്കരുത്. യാത്ര പുറപ്പെടുമ്പോള്‍ ആവശ്യത്തിന് വെള്ളം കരുതാന്‍ മറക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളമാണ് നല്ലത്.

ഈ വേനല്‍ക്കാലത്ത്, ഇറുകിയ വസ്‌ത്രം ധരിക്കരുത്. കോട്ടണ്‍ വസ്‌ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്.

ചൂടുകാലമാണെന്ന് കരുതി ദിവസേനയുള്ള വ്യായാമം ഒഴിവാക്കേണ്ടതില്ല. എന്നാല്‍ വ്യായാമം ചെയ്യുന്ന സമയദൈര്‍ഘ്യം കുറയ്‌ക്കുക. കടുപ്പമേറിയ വ്യായാമം ഒഴിവാക്കാനും ശ്രദ്ധിക്കുക.

ശരീരത്തില്‍ അമിത ചൂടേല്‍ക്കാതിരിക്കാന്‍, വിപണിയില്‍ ലഭ്യമാകുന്ന സണ്‍ സ്‌ക്രീനിനേക്കാള്‍ നല്ലത്, പ്രകൃതിദത്തമായ കറ്റാര്‍ വാഴയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ജെൻസികൾക്ക് പ്രിയം ലെൻസുകൾ; ലുക്ക് മാറ്റാൻ കളർ ലെൻസുകൾ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
അത്തിപ്പഴത്തിന്റെ അതിശയിപ്പിക്കുന്ന അഞ്ച് ആരോ​ഗ്യ​ഗുണങ്ങൾ