
ഭക്ഷണമോ, ശീലങ്ങളിലുള്ള മാറ്റമോ, ദഹനക്കേടോ, ഉറക്കമില്ലായ്മയോ ഒക്കെ ആദ്യം ബാധിക്കുന്നത് വയറിനെയാണ്. ഗ്യാസ് വന്നാല്‍ വയറ് വീര്‍ക്കുന്നവര്‍ക്കും, വേദനയുള്ളവര്‍ക്കുമെല്ലാം എളുപ്പത്തില്‍ പരീക്ഷിക്കാനാകുന്ന 5 വഴികളിതാ
ഒന്ന്...
മല്ലിയോ മല്ലിയിലയോ ഉപയോഗിക്കുക. മല്ലിയിലയാണെങ്കില്‍ ഏതാനും ഉണങ്ങിയ ഇലകളെടുത്ത് ചൂടുവെള്ളത്തിലിട്ട ശേഷം കുടിക്കാം. മല്ലിയാണ് ഉപയോഗിക്കുന്നതെങ്കില്‍ അല്‍പം വറുത്ത മല്ലി മോരില്‍ ചേര്‍ത്ത് കഴിക്കാം.
രണ്ട്...
വലിയ ജീരകമാണ് ഗ്യാസിന് മറ്റൊരു മരുന്ന്. ഗ്യാസിനും നെഞ്ചെരിച്ചിലിനും വയറ് വീര്‍ക്കുന്നതിനുമെല്ലാം ജീരകം ഉത്തമമാണ്. അല്‍പം വറുത്ത വലിയ ജീരകം വെള്ളത്തിലോ മോരിലോ കലര്‍ത്തി കഴിക്കാവുന്നതാണ്.
മൂന്ന്...
മത്തന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ ഇത് കഴിക്കുന്നത് പൊതുവേ ഉണ്ടാകുന്ന ഗ്യാസിന്റെ അളവ് കുറയ്ക്കുന്നതിനാണ്. പെട്ടെന്നുള്ള ശമനത്തിന് ഉപകരിച്ചേക്കില്ല. മത്തന്‍ വേവിച്ചോ കറി വച്ചോ കഴിക്കാവുന്നതാണ്.
നാല്...
ഗ്യാസിന്റെ മറ്റൊരു പ്രശ്‌നമാണ് വയറ് സ്തംഭനം. ഇതൊഴിവാക്കാന്‍ 8 മുതല്‍ 10 ഗ്ലാസ് വെള്ളം വരെ നിര്‍ബന്ധമായും ഒരു ദിവസത്തില്‍ കുടിക്കാന്‍ ശ്രദ്ധിക്കുക. ചിലരില്‍ അമിതമായ വെള്ളം കുടിയും ഗ്യാസുണ്ടാക്കാറുണ്ട്. അതിനാല്‍ ഇടവിട്ട് അല്പാല്‍പമായി വെള്ളം കുടിച്ച് ശീലിക്കുക.
അഞ്ച്...
കറുകപ്പട്ടയാണ് മറ്റൊരു മരുന്ന്. ഒരു ഗ്ലാസ് പാലിലേക്ക് ഒരു ചെറിയ സ്പൂണ്‍ കറുകപ്പട്ട പൊടിച്ചതും അല്‍പം തേനും ചേര്‍ത്ത് കഴിക്കാവുന്നതാണ്. അല്ലെങ്കില്‍ കറുകപ്പട്ടയുപയോഗിച്ച് ചായയിട്ട് കുടിച്ചാലും മതിയാകും