
പ്രണയിക്കുക, വിവാഹം ചെയ്യുക, കുടുംബം നോക്കുക എന്നി കാര്യങ്ങളോട് ചിലർക്ക് വലിയ താൽപര്യമില്ല .കാരണം അവർ ഒറ്റയ്ക്ക് സ്വതന്ത്രമായി ജീവിക്കാൻ ആഗ്രഹിക്കുന്നു. പ്രണയവും വിവാഹവുമൊക്കെ ജീവിതത്തിൽ സ്വസ്ഥത നശിപ്പിക്കുന്ന ഒന്നാണെന്നാണ് ഈ കൂട്ടർ ചിന്തിക്കുന്നത്. ജീവിതത്തിൽ സ്വതന്ത്രമായി സഞ്ചരിക്കാനാണ് ഈ കൂട്ടർ ആഗ്രഹിക്കുന്നത്. ഒറ്റയ്ക്ക് ജീവിക്കാൻ പിൻബലമേകുന്ന 6 കാരണങ്ങൾ എന്തൊക്കെയാണെന്നോ.
1. ജീവിതത്തിൽ ഒറ്റക്കാണെങ്കിൽ ഇഷ്ടപ്പെടുന്ന കാര്യങ്ങൾക്ക് സമയം ചെലവഴിക്കാനാകും. ക്രിക്കറ്റ്, സിനിമ, അങ്ങനെ വേണ്ട എല്ലാ കാര്യങ്ങളും ആസ്വാദിക്കാനാകും. അവധി ദിനങ്ങളിൽ ഇഷ്ടമുള്ള സ്ഥലങ്ങളിൽ പോകാനാകും. എന്നാൽ വിവാഹം കഴിഞ്ഞാൽ ഇഷ്ടമില്ലാത്ത സാഹചര്യങ്ങളിൽ ആളുകൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കേണ്ടിവരും.
2. ഇഷ്ടപ്പെട്ട വസ്ത്രം, കോസ്മെസ്റ്റിക് ഉൽപ്പന്നങ്ങൾ, ആഹാരങ്ങൾ എന്നിവ നമ്മുടെ ഇഷ്ടത്തിനെടുക്കാനാകും. എന്നാൽ വിവാഹം കഴിഞ്ഞാൽ മറ്റുള്ളവരുടെ അഭിപ്രായം കൂടി നോക്കേണ്ടി വരും.
3. ഒറ്റക്കാണെങ്കിൽ സുഹൃത്തുക്കൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കും. കുടുംബവും കുട്ടികളുമൊക്കെ ആയാൽ ഇതിനൊന്നും പറ്റില്ല.
4. ഒറ്റയ്ക്ക് ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരിൽ കൂടുതൽ പേരും സുഹൃത്ത് ബന്ധത്തിനാണ് പ്രധാന്യം നൽകുക. സുഹൃത്തുക്കൾക്കായി എന്ത് വേണമെങ്കിലും ഈ കൂട്ടർ ചെയ്യും. പക്ഷേ വിവാഹം കഴിഞ്ഞാൽ അത് പറ്റില്ല.
5. പ്രായമായ അച്ഛനെയും അമ്മയെയും നോക്കാൻ ഈ കൂട്ടർക്ക് താൽപര്യം കാണില്ല. അവരുടെ കാര്യങ്ങൾ നോക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് ഇവർ ചിന്തിക്കുന്നത്.
6. വായനയ്ക്കാണ് ഈ കൂട്ടർ കൂടുതൽ പ്രധാന്യം നൽകുക. എപ്പോഴും പുസ്തകത്തിന്റെ ലോകത്ത് സഞ്ചരിക്കാനാണ് ഇവർ ആഗ്രഹിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam