
വിമാനയാത്രയില്‍ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. യാത്രാമധ്യേ വിമാനത്തിനുള്ളില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് ഹെഡ്‌ഫോണ്‍ ഇല്ലാതെ സിനിമ കാണരുത് പോലെയുള്ള കാര്യങ്ങള്‍. ഇവിടെയിതാ, വിമാനത്തിനുള്ളില്‍ ഒരു കാരണവശാലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ പങ്കുവെയ്‌ക്കുന്നു...
വിമാനം പറന്നുയരുമ്പോഴും, ലാന്‍ഡ് ചെയ്യുമ്പോഴും ഉറങ്ങാന്‍ പാടില്ല. പറന്നുയരുമ്പോഴും, ലാന്‍ഡ് ചെയ്യുമ്പോഴും വിമാനത്തിനുള്ളിലെ മര്‍ദ്ദം കൂടുതലായിരിക്കും. ഇത് യാത്രക്കാരന്റെ തുലനനിലയില്‍ മാറ്റമുണ്ടാക്കും. ഈ സമയം ഉറങ്ങുന്നത് തലകറക്കം, മനംപുരട്ടല്‍, ചെവിവേദന, കര്‍ണ്ണപുടത്തിന് കേടുപാട്, മൂക്കില്‍നിന്ന് രക്തംവരുക തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.
വിമാനം പറന്നുയരുന്നത് മുതല്‍ ലാന്‍ഡ് ചെയ്യുന്നതുവരെ ഇരിക്കുന്നത് നല്ലതല്ല. കാബിനുള്ളില്‍ മര്‍ദ്ദം കുറവായതുകൊണ്ട്, ശരീരത്തിനുള്ളില്‍ രക്തയോട്ടത്തിന് വേഗം കുറവായിരിക്കും, പ്രത്യേകിച്ചും കാലിലേക്കുള്ള രക്തയോട്ടം. ഇത് രക്തം കട്ടപിടിക്കാന്‍ കാരണമാകും.
കാബിനിലെ വായു ഏറെ വരണ്ടതായിരിക്കും. ഇത് നിര്‍ജ്ജലീകരണത്തിന് ഇടയാക്കും. അതുകൊണ്ടുതന്നെ ഇടയ്‌ക്കിടെ വെള്ളം കുടിച്ചുകൊണ്ടിരിക്കുക. വിമാനത്തിനുള്ളില്‍ മദ്യപാനം പൂര്‍ണമായും ഒഴിവാക്കുക. മദ്യപാനം നിര്‍ജ്ജലീകരണം വര്‍ദ്ധിപ്പിക്കും.
വിമാനത്തിനുള്ളില്‍ ലഭിക്കുന്ന ചായയോ കോഫിയോ ഒഴിവാക്കുന്നതാണ് നല്ലത്. വിമാനത്തിനുള്ളിലെ ചായ, കോഫി എന്നിവ തയ്യാറാക്കുന്നത് നല്ല വെള്ളം ഉപയോഗിച്ചല്ല. അന്താരാഷ്‌ട്ര വിമാനങ്ങളിലെ ചായയിലും കോഫിയിലും 12 ശതമാനം വരെ കോളിഫോം ബാക്‌ടീരിയ അടങ്ങിയിട്ടുള്ളതായി പഠനങ്ങളില്‍ വ്യക്തമായതാണ്.
കോളയോ സോഡയോ വിമാനത്തിനുള്ളില്‍വെച്ച് കുടിക്കാന്‍ പാടില്ല. വിമാനയാത്രയ്‌ക്കിടയില്‍ ഗ്യാസ്‌ട്രബിള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനൊപ്പം കോള പോലെയുള്ളവ കുടിച്ചാല്‍ ഗ്യാസ്‌ട്രബിള്‍ അധികമാകും.
വിമാനത്തിനുള്ളില്‍വെച്ച് മദ്യപിക്കുന്നവര്‍ ആദ്യം ഉറക്കത്തിലേക്ക് വഴുതുമെങ്കിലും, പിന്നീട് നിര്‍ജ്ജലീകരണവും തൊണ്ട വരളുന്നതുംകാരണം ഉറക്കം നഷ്‌ടമാകുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam