
1, ചെയ്യേണ്ട കാര്യങ്ങള്‍ വേഗം ചെയ്‌തു തീര്‍ക്കുക- വീട്ടിലെയും ഓഫീസിലെയും ജോലികള്‍ വേഗം ചെയ്യുക. അനാവശ്യം കാര്യങ്ങള്‍ ചെയ്‌തും സമയം പാഴാക്കരുത്.
2, സാധനങ്ങള്‍ ഒന്നിച്ചു വാങ്ങുക- വീട്ടിലേക്കു പലതരം സാധനങ്ങള്‍ വാങ്ങേണ്ടിവരും. ഒരു യാത്രയില്‍ തന്നെ ആവശ്യമായ സാധനങ്ങള്‍ വാങ്ങുക. ഇതിനായി വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് കൈയില്‍ കരുതുക. വാങ്ങേണ്ട സാധനങ്ങള്‍ ലഭ്യമാകുന്ന കടകള്‍ അടുത്തടുത്തുള്ള സ്ഥലത്ത് പോയി വാങ്ങുക.
3, സമയംകൊല്ലികളെ ഒഴിവാക്കുക- ചിലര്‍ അനാവശ്യങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞു നിങ്ങളുടെ സമയം നഷ്‌ടപ്പെടുത്തും. അവരുമായി അധികം സമയം ചെലവിടരുത്. അത്തരക്കാരെ എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞു ഒഴിവാക്കാന്‍ ശ്രമിക്കുക.
4, സമയകൃത്യത പാലിക്കുക- എവിടെ പോകുന്നുണ്ടെങ്കിലും സമയകൃത്യത പാലിക്കകു. ചെയ്യേണ്ട കാര്യങ്ങള്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ തീര്‍ത്തിരിക്കണം.
5, ചെയ്യേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക- ഒരു ദിവസം എന്തൊക്കെ ചെയ്യണമെന്ന് തലേദിവസമേ ഒരു പ്ലാന്‍ ഉണ്ടാക്കുക. ഓരോ കാര്യങ്ങളും ചെയ്‌തു തീര്‍ക്കേണ്ട സമയം കൂടി ഉള്‍പ്പെടുത്തിവേണം പദ്ധതി തയ്യാറാക്കാന്‍. ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍ ഏറെ സമയം ലാഭിക്കാനാകും.
6, മറ്റുള്ളവരുടെ സമയം നഷ്‌ടപ്പെടുത്താതിരിക്കുക- നമ്മള്‍ മറ്റുള്ളവരുടെ സമയം നഷ്‌ടമാക്കാന്‍ പോകുന്നത്, ഒരര്‍ത്ഥത്തില്‍ നമ്മുടെ സമയം നഷ്‌ടമാക്കുന്നത് കൂടിയാണെന്ന് തിരിച്ചറിയുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam