ചിക്കന്‍ 65 എന്ന് പേരു വന്നത് ഇങ്ങനെയാണ്..!

By Web DeskFirst Published Apr 21, 2016, 11:15 AM IST
Highlights

ചിക്കന്‍ ഐറ്റങ്ങളില്‍ എന്നും വായയില്‍ വെള്ളം നിറയ്ക്കുന്നതാണ് ചിക്കന്‍65. ചിക്കന്റെ ഏറ്റവും രുചിയുള്ള ഐറ്റത്തിന് എങ്ങനെയാണ് ചിക്കന്‍ 65 എന്ന് പേരു വന്നത് എന്ന് ഒരിക്കല്‍ എങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാകും. എന്നാല്‍ പേര് വിദേശത്ത് നിന്ന് വന്നതോന്നും അല്ല, ഇന്ത്യയില്‍ ശരിക്കും പറഞ്ഞാല്‍ സൗത്ത് ഇന്ത്യയില്‍ പിറവിയെടുത്തതാണ്. 

ചിക്കന്റെ ഈ രുചികരമായ വിഭവം ആദ്യമായി അവതരിപ്പിച്ചത് ചെന്നൈയിലാണ്. ചെന്നൈയിലെ അക്കാലത്തെ ഏറ്റവും മികച്ച പാചകക്കാരില്‍ ഒരാളായ എഎം ബുഹാരിയാണ് തന്റെ ബുഹാരി എന്ന ഹോട്ടലില്‍ 1965 വിഭവം അവതരിപ്പിച്ചത്. 1965 ല്‍ ഇന്ത്യ-പാക് യുദ്ധം നടക്കുന്നതിനാല്‍ സൈനികര്‍ക്ക് ഇന്‍സ്റ്റന്റായി പാചകം ചെയ്യാവുന്ന നോണ്‍വെജ് ഐറ്റം എന്ന നിലയിലാണ് ഇത് അവതരിപ്പിക്കപ്പെട്ടത് എന്നും പറയപ്പെടുന്നു.

ഇത് മാത്രമല്ല ഈ പേരുവരാന്‍ കാരണമായി പറയുന്ന മറ്റുചില കഥകളും ഉണ്ട്. ആദ്യമായി ഈ വിഭവം ഉണ്ടാക്കാന്‍ 65 ചിക്കന്‍ പീസുകള്‍ ഉപയോഗിച്ചാണ് അത് കൊണ്ടാണ് ഈ പേര് വന്നത് എന്നാണ് ഒരു കഥ. 65 തരം മസാലകളില്‍ ഈ വിഭവം ഉണ്ടാക്കാന്‍ കഴിയും എന്നതിനാലാണ് ഈ പേര് വന്നത് എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. മറ്റൊരു അഭിപ്രായം സൈനികരുടെ മെനുവിലെ 65മത്തെ ഐറ്റം ആയതിനാലാണ് ഇതിന് ചിക്കന്‍ 65 എന്ന് പേരുവന്നത് എന്നാണ്.

click me!