
സമോസ, കിന്‍ഡര്‍, ടൊമാറ്റോ സോസ് എന്നിവയൊക്കെ നിരോധിച്ചിട്ടുള്ള രാജ്യങ്ങളുണ്ടോ? അത്ഭുതപ്പെടേണ്ട, നമ്മള്‍ നല്ലതെന്ന് കരുതുന്ന പല ഭക്ഷണങ്ങളും വിവിധ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. ആ ഭക്ഷണം ആരോഗ്യത്തിന് ഹാനികരമാണെന്ന റിപ്പോര്‍ട്ടും, അതത് രാജ്യങ്ങളിലെ വിശ്വാസപ്രമാണങ്ങളുമൊക്കെ നിരോധനത്തിന് കാരണമായിട്ടുണ്ട്. ഇവിടെയിതാ, ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ടിട്ടുള്ള 10 തരം ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം..
1, സമൂസ - സൊമാലിയ
നമ്മുടെ നാട്ടില്‍ വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാന്‍ ഏവരും ഇഷ്‌ടപ്പെടുന്ന ലഘുഭക്ഷണമാണ് സമൂസ. എന്നാല്‍ സമൂസയ്‌ക്ക് സൊമാലിയയില്‍ നിരോധനമാണ്. അതിന്റെ കാരണമാണ് രസകരം. അതിന്റെ രൂപത്തിലെ ത്രികോണം, ക്രിസ്ത്യന്‍ അടയാളമാണെന്ന മതവാദികളുടെ ആരോപണത്തെ തുടര്‍ന്നാണ് 2011 മുതല്‍ സൊമാലിയയില്‍ സമൂസ നിരോധിച്ചിട്ടുള്ളത്.
2, ടൊമാറ്റോ സോസ് - ഫ്രാന്‍സ്
2011 മുതലാണ് ഫ്രാന്‍സില്‍ ടൊമാറ്റോ സോസ് നിരോധിച്ചിട്ടുള്ളത്. തുടക്കത്തില്‍ സ്‌കൂളുകളിലായിരുന്നു നിരോധനമെങ്കിലും പിന്നീട് അത് വ്യാപിപ്പിച്ചു.
3, കിന്‍ഡര്‍ - അമേരിക്ക
ആരോഗ്യത്തിന് ഹാനികരമെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയില്‍ കിന്‍ഡര്‍ എന്നയിനം മിഠായി നിരോധിച്ചിട്ടുള്ളത്. 1938ലെ ഫുഡ്, ഡ്രഗ് ആന്‍ഡ് കോസ്‌മെറ്റിക് ആക്‌ട് പ്രകാരമാണ് ഒരു പോഷകഗുണവുമില്ലെന്ന് കണ്ടെത്തിയിട്ടുള്ള കിന്‍ഡര്‍ മിഠായികള്‍ നിരോധിച്ചിട്ടുള്ളത്.
4, ച്യൂയിങ് ഗം - സിംഗപ്പുര്‍
ഭക്ഷണക്കാര്യത്തില്‍ കൃത്യമായ നിഷ്‌ഠയും നിമയങ്ങളുമുള്ള രാജ്യമാണ് സിംഗപ്പുര്‍. 1992 മുതലാണ് ഇവിടെ ച്യൂയിങ് ഗം നിരോധിച്ചിട്ടുള്ളത്. എന്നാല്‍ വിവിധതരം സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന്, 2004ല്‍ ചിലയിനം ഡെന്റല്‍ ച്യൂയിങ്ഗത്തിനുള്ള നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചു.
5, ജെല്ലി കപ്പ് മിഠായികള്‍ - യൂറോപ്യന‍് യൂണിയന്‍
പശപശപ്പുള്ളതും മധുരമുള്ളതുമായ ജെല്ലി കപ്പ് മിഠായികള്‍, യുകെയും യൂറോപ്യന്‍യൂണിയനും നിരോധിച്ചിട്ടുണ്ട്. ഇത്തരം ജെല്ലി മിഠായികള്‍, കുട്ടികളില്‍ അഡിക്ഷന്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
6, കുതിര മാംസം - അമേരിക്ക, യു കെ
അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പടെ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍ കുതിര മാംസത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ക്കാരവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളാണ് നിരോധനത്തിന് കാരണം. ഈ രാജ്യങ്ങളില്‍ ഭക്ഷണത്തിനുവേണ്ടി കുതിരയെ കൊല്ലുന്നതും നിയമം മൂലം നിരോധിച്ചിട്ടുണ്ട്. അതേസമയം ഇറ്റലി ഉള്‍പ്പടെയുള്ള വിവിധ യൂറോപ്യന‍് രാജ്യങ്ങളില്‍ രുചികരമായ കുതിര മാംസ വിഭവങ്ങള്‍ ലഭ്യമാണ്.
7, തിളപ്പിക്കാത്ത പാലും പാലുല്‍പന്നങ്ങളും - അമേരിക്ക
ചിലതരം ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം തിളപ്പിക്കാത്ത പാലും, അതുപയോഗിച്ച് തയ്യാറാക്കിയിട്ടുള്ള ഉല്‍പന്നങ്ങളും നിരോധിച്ചിട്ടുള്ളത്. കാനഡയിലും അമേരിക്കയിലെ 22 സംസ്ഥാനങ്ങളിലുമാണ് നിരോധനം. ചിലതരം അണുക്കളും ഇ-കോളി ഉള്‍പ്പടെയുള്ള ബാക്‌ടീരിയകളും ഇതില്‍ ഉണ്ടാകുമെന്നാണ് വിവിധ പഠനത്തില്‍നിന്ന് വ്യക്തമായത്.
8, ഗോമാംസം - ഇന്ത്യ
മതപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ ചില സ്ഥലങ്ങളിലെങ്കിലും ഗോമാംസം നിരോധിക്കപ്പെട്ടിട്ടുണ്ട്. നിയമം മൂലം ഇന്ത്യാ സര്‍ക്കാര്‍ നിരോധിച്ചിട്ടില്ലെങ്കിലും അപ്രഖ്യാപിത വിലക്ക് ഗോമാംസത്തിന് ഉണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam