
വെളിച്ചെണ്ണ ആരോഗ്യത്തിന് ഗുണകരമാണോ അല്ലയോ എന്ന വിഷയത്തിൽ ചർച്ച തുടങ്ങിയിട്ട് നാളുകളേറെയായി. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പഠനറിപ്പോർട്ടുകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഏറ്റവും പുതിയ ഒരു പഠനം അനുസരിച്ച് വെളിച്ചെണ്ണയ്ക്ക് ഒട്ടനവധി ആരോഗ്യഗുണങ്ങളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവിടെയിതാ, വെളിച്ചെണ്ണയുടെ 10 ഗുണങ്ങൾ കൊടുത്തിരിക്കുന്നു...
1, തൈറോയ്ഡിനെ അകറ്റുന്നു...
പ്രകൃതിദത്തമായി തൈറോയ്ഡ് പ്രവർത്തനം മെച്ചപ്പെടുത്തി അതുവഴിയുള്ള ആരോഗ്യപ്രശ്നങ്ങളെ ചെറുക്കുന്നു.
2, പാചകത്തിന് ഉത്തമം...
വെളിച്ചെണ്ണ ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ, ഭക്ഷ്യവസ്തുക്കളിലെ പോഷകഗുണം നഷ്ടമാകുന്നില്ല. എത്ര ഉയർന്ന താപനിലയിൽ പാകം ചെയ്താലും വെളിച്ചെണ്ണ ഉപയോഗിച്ചാൽ പോഷകാംശം അതേപടി നിലനിൽക്കും.
3, കുട്ടികളിലെ ഓട്ടിസം ചെറുക്കും...
വെളിച്ചെണ്ണ, കുട്ടികളിലെ ഓട്ടിസം ചെറുക്കാൻ സഹായിക്കുമെന്ന് നേരത്തെതന്നെ വ്യക്തമായിട്ടുള്ളതാണ്.
4, അൽഷിമേഴ്സിനെ പ്രതിരോധിക്കും...
മറവിരോഗം പിടിപെട്ടവർക്ക് വെളിച്ചെണ്ണ ഉപയോഗിച്ചുള്ള ഭക്ഷ്യവസ്തുക്കൾ സ്ഥിരമായി നൽകിയാൽ, രോഗത്തിന് ആശ്വാസം ലഭിക്കുകയും ചിലരിൽ നന്നായി കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്.
5, പ്രമേഹത്തിന് ഉത്തമം...
വെളിച്ചെണ്ണ, ശരീരത്തിലെ ഇൻസുലിൻ നില മെച്ചപ്പെടുത്തുകയും, പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യും.
6, അലർജി, ദഹനം, എക്സിമ എന്നിവ അകലും...
പൊതുവെ കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളായ അലർജി, ദഹനം, എക്സിമ എന്നിവയ്ക്ക് പരിഹാരമാണ് വെളിച്ചെണ്ണയുടെ സ്ഥിരമായുള്ള ഉപയോഗം.
7, വിഷാദവും, ഉത്കണ്ഠയും ഭേദമാക്കും...
വിഷാദം, ഉത്കണ്ഠ, മാനസികസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നവർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് വെളിച്ചെണ്ണയുടെ ഉപയോഗം.
8, കേശസംരക്ഷണം...
മുടിയുടെ സംരക്ഷണത്തിന് വെളിച്ചെണ്ണയേക്കാൾ നല്ലൊരു മരുന്ന് വേറെയില്ല. സ്ഥിരമായി വെളിച്ചെണ്ണ തേച്ച് കഴുകുന്നത്, മുടികൊഴിച്ചിലും താരനും ഒഴിവാക്കി, കൂടുതൽ മൃദുത്വവും അഴകും നൽകുന്നു. കൂടാതെ ആരോഗ്യമുള്ള മുടി നന്നായി തഴച്ചുവളരുന്നതിനും ഇത് സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam