
ജീവിതത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അവരുടേതായ ചില പ്രത്യേകതകളുണ്ട്. ഇവിടെയിതാ, എല്ലാ സ്ത്രീകളും ചെയ്യുന്നതും, എന്നാല്‍ ഇത് ചെയ്തുവെന്ന് അവര്‍ സമ്മതിച്ചുതരാത്തതുമായ ചില കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം...
മറ്റ് സ്ത്രീകളുടെ വസ്ത്രധാരണം, മേക്കപ്പ്, ഹെയര്‍സ്റ്റൈല്‍, ഇടപെടല്‍ ചെയ്തികള്‍ എന്നിവയൊക്കെ ഒളിച്ച് നിരീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകള്‍. എന്നാല്‍ ഇങ്ങനെ താന്‍ ചെയ്യാറുണ്ടെന്ന് ഒരു സ്ത്രീയും സമ്മതിച്ചുതരില്ല കേട്ടോ...
എപ്പോഴും കൂളായിരിക്കുന്ന കാമുകിയാകാനാണ് സ്ത്രീകള്‍ ശ്രമിക്കാറുള്ളത്. പ്രണയത്തെക്കുറിച്ച് പരാതികളും പരിഭവങ്ങളുമുണ്ടെങ്കിലും അത് പുറത്ത് പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. പങ്കാളി, തന്നെ കൂട്ടാതെ യാത്രകള്‍ക്കോ മറ്റോ പോകുന്നതിലുള്ള പരാതി ഉള്ളിലുണ്ടെങ്കിലും അത് മറച്ചുവെച്ച് പെരുമാറുകയെന്ന രീതിയാണ് കൂടുതല്‍ സ്ത്രീകളും പിന്തുടരുന്നത്.
കണ്ണാടിക്ക് മുന്നില്‍ കൂടുതല്‍ സമയം ചെലവിടുന്നവരാണ് സ്ത്രീകള്‍. സ്വന്തം സൌന്ദര്യം ആസ്വദിക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്. വസ്ത്രങ്ങള്‍ മാറ്റിമാറ്റി കണ്ണാടിക്ക് മുന്നില്‍ ഏറെനേരം നില്‍ക്കുമെങ്കിലും ഇക്കാര്യം ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍നിന്നുപോലും മറച്ചുവെക്കുന്നവരാണ് സ്ത്രീകള്‍.
വെറുതെയിരിക്കുമ്പോള്‍ പങ്കാളിയുമൊത്തുള്ള നിമിഷങ്ങളെക്കുറിച്ച് ദിവാസ്വപ്നം കാണാന്‍ ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകള്‍. പങ്കാളിയുമൊത്ത് യാത്രചെയ്യുന്നതും ബീച്ചിലും പാര്‍ക്കിലും കറങ്ങുന്നതുമൊക്കെ ദിവാസ്വപ്നം കണ്ടുകിടക്കുന്ന കാര്യം പക്ഷേ, ഇവര്‍ ആരോടും പറയാറില്ല.
കുളിക്കുമ്പോള്‍ മൂളിപ്പാട്ട് പാടുന്നവരാണ് കൂടുതല്‍ സ്ത്രീകളും. എന്നാല്‍ ഇക്കാര്യം മറ്റാരും അറിയരുതെന്നും അവര്‍ ആഗ്രഹിക്കുന്നു.
മറ്റുള്ളവരുടെ മുന്നില്‍ അണിഞ്ഞൊരുങ്ങി നടക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകള്‍. അതുകൊണ്ടുതന്നെ മേക്കപ്പില്‍ നിരന്തരം പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യും. എന്നാല്‍ ഈ പരീക്ഷണങ്ങളെക്കുറിച്ച് ഏറ്റവുമടുത്ത സുഹൃത്തുക്കളോടുപോലും ഇവര്‍ സൂചിപ്പിക്കില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam