നിങ്ങളുടെ കരള്‍ വലിയ അപടത്തിലാണെന്നതിന്‍റെ 8 സൂചനകള്‍

Web Desk |  
Published : May 09, 2017, 07:51 AM ISTUpdated : Oct 05, 2018, 03:59 AM IST
നിങ്ങളുടെ കരള്‍ വലിയ അപടത്തിലാണെന്നതിന്‍റെ 8 സൂചനകള്‍

Synopsis

നല്ല ആരോഗ്യത്തോടെ ജീവിക്കാന്‍ കരളിന്റെ ആരോഗ്യം പ്രധാനമാണ്. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരളാണ് ജൈവപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. ദഹനത്തിന് ആവശ്യമായ പിത്തരസം നിര്‍മ്മിക്കുന്നതും ശരീരത്തിലെ മാലിന്യങ്ങളെയും മറ്റ് ആവശ്യമില്ലാത്ത വസ്‌തുക്കളെയും സംസ്‌ക്കരിച്ച് ശരീരം വൃത്തിയാക്കി സൂക്ഷിക്കുന്നതും കരള്‍ ആണ്. കരളിന്റെ ആരോഗ്യം തകരാറിലായാല്‍, അത് ജീവന് തന്നെ ഭീഷണിയായി മാറും. ഇവിടെയിതാ, കരളിന്റെ ആരോഗ്യം അപകടത്തിലാണെന്നതിന്റെ ചില സൂചനകള്‍ പങ്കുവെയ്‌ക്കുന്നു...

1, കണ്ണിലെ മഞ്ഞനിറം

കണ്ണില്‍ മഞ്ഞനിറം കണ്ടാല്‍ വൈദ്യസഹായം തേടാന്‍ വൈകരുത്. എന്തെന്നാല്‍ കരളിന്റെ ആരോഗ്യത്തിന് തകരാര്‍ ഉണ്ട് എന്നതിന്റെ സൂചനയാണത്. ശരീരത്തില്‍ മഞ്ഞനിറത്തിന് കാരണമായ ബിലിറൂബിന്‍ എന്ന പദാര്‍ത്ഥം ശരീരത്തില്‍നിന്ന് ഒഴിവാക്കുന്ന പ്രക്രിയ കരള്‍ വഴിയാണ് നടക്കുന്നത്. കരള്‍ തകരാറിലാകുമ്പോള്‍ ശരീരത്തില്‍ ബിലിറൂബിന്റെ അളവ് കൂടും. ഇതുകാരണമാണ് കണ്ണില്‍ മഞ്ഞനിറം കാണപ്പെടുന്നത്.

2, വയര്‍ പെരുപ്പം

വയര്‍ പെട്ടെന്ന് വീര്‍ത്തുവരുന്നതുപോലെ കാണപ്പെടുന്നത് കരള്‍ രോഗത്തിന്റെ ലക്ഷണമാണ്. കരളിന് വീക്കമുണ്ടാകമ്പോള്‍ അതിന് ചുറ്റുമുള്ള രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദമേറുമ്പോള്‍ വയറില്‍ സ്രവങ്ങള്‍ നിറയുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

3, ഹെപ്പറ്റൈറ്റിസ് എ, ബി, സി

കരളിനെ ബാധിക്കുന്ന ഗുരുതര രോഗങ്ങളാണിവ. ഹെപ്പറ്റൈറ്റിസ് വൈറസുകള്‍ കാരണം കരളിനുണ്ടാകുന്ന അണുബാധയാണ് ഈ അസുഖത്തിന് കാരണം. ഇതില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്നത് ഹെപ്പറ്റൈറ്റിസ് എ  ആണ്. മലിനമായ ഭക്ഷണമോ വെള്ളമോ കുടിക്കുന്നതുവഴിയാണ് ഈ അസുഖം പിടിപെടുന്നത്. അസുഖം ബാധിച്ചവരുമായി ഇടപഴകുമ്പോള്‍ രക്തത്തിലൂടെയും സ്രവത്തിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ പിടിപെടുന്നത്.

4, ചൊറിച്ചില്‍

കരള്‍ തകരാറിലാകുമ്പോള്‍ ശരീരമാസകലം ചൊറിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കരള്‍ ഉല്‍പാദിപ്പിക്കുന്ന ബൈല്‍ എന്ന രാസവസ്‌തു കൂടുന്നതുമൂലമാണ് ചൊറിച്ചില്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.

5, ക്ഷീണവും തളര്‍ച്ചയും

കരളിന്റെ ആരോഗ്യത്തിന് തകരാര്‍ സംഭവിക്കുമ്പോള്‍ ശരീരത്തിന് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടും.

6, മദ്യപാനം

മദ്യപാനം അമിതമാകുന്നത് കരളിനെ തകര്‍ക്കും. ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുന്നതാണ് കരളിന്റെ പ്രധാന ധര്‍മ്മം. എന്നാല്‍ മദ്യപാനം അമിതമാകുമ്പോള്‍ കരളിന് ജോലിഭാരം കൂടുകയും തകരാറിലാകാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.

7, അമിതവണ്ണം

കരള്‍ തകരാറിലാകുന്നതിന്റെ മറ്റൊരു ലക്ഷണമാണ് അമിതവണ്ണവും വയര്‍ പെരുപ്പവും. മദ്യപാനം മൂലം അല്ലാതെയുണ്ടാകുന്ന കരള്‍രോഗത്തിന്റെ ലക്ഷണാണ് അമിതവണ്ണം.

8, പാരമ്പര്യം

പാരമ്പര്യമായും കരള്‍ രോഗം ഉണ്ടാകാം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും കരള്‍ രോഗം വന്നിട്ടുണ്ടെങ്കില്‍, കരളിന്റെ ആരോഗ്യം പരിശോധിക്കുന്ന എല്‍ എഫ് ടി(ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്) ആറു മാസത്തില്‍ ഒരിക്കലെങ്കിലും ചെയ്‌തിരിക്കണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

അടുക്കളയിൽ വരുന്ന പാറ്റയെ തുരത്താൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
വ്യാജ റാബിസ് വാക്സിൻ വിൽപ്പന; ഇന്ത്യയിലേക്കുള്ള സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ പൊതുജനാരോഗ്യ വകുപ്പ്