
നളന്ദ ഓപ്പൺ യൂണിവേഴ്സിറ്റി (എൻഒയു) യുടെ പന്ത്രണ്ടാം വാർഷിക ബിരുദദാന ചടങ്ങിൽ ആദ്യാവസാനം ശ്രദ്ധേയനായത് 98കാരൻ. രാജ്കുമാർ വൈശ് ആണ് ചടങ്ങിൽ മേഘാലയ ഗവർണർ ഗംഗാപ്രസാദിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം ഏറ്റുവാങ്ങിയത്.
രാജ്കുമാറിന്റെ ഉത്തരക്കടലാസുകളും പരീക്ഷയുമായി ബന്ധപ്പെട്ട രേഖകളും സർവകലാശാല ലൈബ്രറിയിലെ പ്രത്യേകം തയാറാക്കുന്ന ഗാലറിയിൽ സൂക്ഷിക്കാനാണ് പദ്ധതി. രണ്ട് വർഷം മുമ്പാണ് രാജ്കുമാർ പ്രവേശനം നേടിയത്. 98 വയസിൽ വിജയകരമായി ബിരുദാന്തര ബിരുദപഠനം പൂർത്തിയാക്കിയ ആദ്യ വിദ്യാർഥിയാണ് രാജ്കുമാർ എന്ന് വൈസ്ചാൻസലർ പറഞ്ഞു.
വരുംതലമുറകൾക്കുള്ള പ്രചോദനമാണ് രാജ്കുമാർ. നളന്ദ സർവകലാശാലക്ക് ഒരു ട്രെൻഡ് സെറ്ററായി ഇത് മാറുമെന്ന് പ്രതീക്ഷയിലാണെന്നും വി.സി പറഞ്ഞു.
രാജ്കുമാറിന്റെ പുസ്തകങ്ങളുടെ ഫോട്ടോകോപ്പികൾ അദ്ദേഹത്തിന്‍റെ മികവിന്റെയും, കൈയെഴുത്തിന്റെയും മാത്രം പ്രതിഫലനമാകില്ലെന്നും അദ്ദേഹത്തിന്‍റെ ശാരീരികവും മാനസികവുമായ ജാഗ്രതയുടെത് കൂടിയാണെന്നും സർവകലാശാല രജിസ്ട്രാർ എസ്.പി സിൻഹ പറഞ്ഞു.
ഈ വർഷം സെപ്തംബറിൽ സിൻഹയുടെ നേതൃത്വത്തിലുള്ള യൂണിവേഴ്സിറ്റി ഓഫീസർമാരുടെ സംഘം രാജ്കുമാർ വൈഷിന്റെ വസതിയിൽ നേരിട്ടെത്തി എംഎ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് കൈമാറിയിരുന്നു. തുടർന്നാണ് ഇപ്പോൾ ബിരുദദാനം നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam