കനേഡിയന്‍ നഗരം ചോദിക്കുന്നു; 2 ഏക്കര്‍, ജോലിയും തരാം പോരുന്നോ..!

Published : Sep 17, 2016, 07:58 AM ISTUpdated : Oct 05, 2018, 03:33 AM IST
കനേഡിയന്‍ നഗരം ചോദിക്കുന്നു; 2 ഏക്കര്‍, ജോലിയും തരാം പോരുന്നോ..!

Synopsis

ഒട്ടാവ: കേപ് ബ്രെട്ടണ്‍ എന്ന കനേഡിയന്‍ പട്ടണം തങ്ങളുടെ നഗരത്തിലേക്ക് ആളുകളെ ക്ഷണിക്കുകയാണ്. നാട്ടുകാരനാകാന്‍ വന്നാല്‍ ജോലിയും ഭൂമിയും നല്‍കും. അഞ്ച് വര്‍ഷക്കാലം ജോലിയില്‍ തുടര്‍ന്നാല്‍ ഭൂമി സ്വന്തം പേരില്‍ എഴുതി നല്‍കും. കേവലമൊരു ജോലിക്കാരനെയല്ല തങ്ങള്‍ക്ക് വേണ്ടത്. തങ്ങളുടെ സമൂഹത്തിന്‍റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവരെയാണ് തേടുന്നതെന്നും നഗരത്തിലെ ബേക്കറി-ജനറല്‍ സ്റ്റോര്‍ ഫാര്‍മേഴ്‌സ് ഡോട്ടര്‍ കണ്ട്രി മാര്‍ക്കറ്റ്  ഫെയ്‌സ്ബുക്കില്‍ നല്‍കിയ പോസ്റ്റില്‍ പറയുന്നു.

നാട്ടുകാരാകാന്‍ രാജ്യത്തെ മറ്റിടങ്ങളിലുള്ളവരെയാണ് കനേഡിയന്‍ നഗരം ക്ഷണിച്ചിരിക്കുന്നത്. വെറുതെ  നോവ സ്‌കോട്ടിയയിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. ഏത് കാലാവസ്ഥയിലും പട്ടണം കാണാന്‍ മനോഹരമാണെന്ന് പോസ്റ്റില്‍ പറയുന്നു. 

ഒന്നരലക്ഷം പേരാണ് ഇപ്പോള്‍ നഗരവാസികളായുള്ളത്. എന്നാല്‍ ഇവര്‍ പോരാ എന്ന അഭിപ്രായമാണ് നഗരത്തിലെ പ്രമുഖ വാണിജ്യ സംഘത്തിനുള്ളത്. ജനുവരി-ഏപ്രില്‍ മാസങ്ങളില്‍ വലിയ തിരക്കില്ല. ആ മാസങ്ങളില്‍ മഞ്ഞുക്കാലം ആവോളം ആസ്വദിക്കാം. ഒരുപാട് ആശയങ്ങള്‍ തങ്ങള്‍ക്കുണ്ട്. എന്നാല്‍ ഇതൊന്നും പ്രാവര്‍ത്തികമാക്കാന്‍ ആവശ്യമായ ജനസംഖ്യയില്ല അതിനാല്‍ ആണ് ആളെ ക്ഷണിക്കുന്നതെന്ന് പോസ്റ്റ് പറയുന്നു.

ഓഗസ്റ്റ് 29ന് ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ഇതിനകം നാലായിരത്തിലേറെപ്പേര്‍ ഷെയര്‍ ചെയ്തു. ജോലിക്കാര്യങ്ങള്‍ തിരക്കി നിരവധി പേര്‍ പോസ്റ്റിന് കീഴെ ചോദ്യകമന്റുകള്‍ ഇട്ടിരിക്കുന്നു. ഇതിനെല്ലാം ഫാര്‍മേഴ്‌സ് ഡോട്ടര്‍ പ്രതികരിച്ചിട്ടുമുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഈ അഞ്ച് പാനീയങ്ങൾ വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കും
തണുപ്പുകാലത്ത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ആറ് വഴികൾ