കിടക്കയിൽ ഈ ചെറുപ്രാണിയെ സൂക്ഷിച്ചില്ലെങ്കിൽ

Published : Aug 30, 2018, 08:22 PM ISTUpdated : Sep 10, 2018, 03:16 AM IST
കിടക്കയിൽ ഈ ചെറുപ്രാണിയെ സൂക്ഷിച്ചില്ലെങ്കിൽ

Synopsis

കിസിങ് ബഗ് എന്ന ചെറുപ്രാണിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. വളരെ അപകടകാരിയായ ചെറുപ്രാണിയാണ് ഇത്. മനുഷ്യന്റെ ജീവൻ പോലും എടുക്കുന്ന പ്രാണിയായിട്ടാണ് അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷൻ ഇതിനെ കുറിച്ച് പറയുന്നത്.

കിസിങ് ബഗ് എന്ന ചെറുപ്രാണിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. വളരെ അപകടകാരിയായ ചെറുപ്രാണിയാണ് ഇത്. മനുഷ്യന്റെ ജീവൻ പോലും എടുക്കുന്ന പ്രാണിയായിട്ടാണ് അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷൻ ഇതിനെ കുറിച്ച് പറയുന്നത്. മനുഷ്യരുടെ വായിലോ കണ്ണുകളിലോ കടിക്കുന്നതു കൊണ്ടാണ് ശാസ്ത്രലോകം ഈ പ്രാണിയ്ക്ക് കിസിങ് ബഗ് എന്ന് പേരിട്ടിരിക്കുന്നത്. അമേരിക്കക്കാരുടെ പ്രധാന വില്ലനായി മാറിയിരിക്കുകയാണ് ഈ ചെറുപ്രാണി.  

അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം അമേരിക്കയിൽ ഇതുവരെ 300,000 പേരെ ഈ രോഗം ബാധിച്ചു കഴിഞ്ഞു. കിസ്സിങ് ബഗ് സമ്മാനിക്കുന്നത് ഷാഗസ് (Chagas) എന്ന രോഗാവസ്ഥയാണ്. ലോകമെമ്പാടും അറുപതു ലക്ഷം പേരെ  ഇതു ബാധിച്ചിട്ടുണ്ടെന്നാണ് പുതിയ കണക്കുകൾ പറയുന്നത്.​ ഗവേഷകർ ഇതിന് സെെലറ്റ് കില്ലർ എന്ന പേരും നൽകിയിട്ടുണ്ട്. 

‌‌കൃത്യസമയത്തു കണ്ടെത്തി ചികിത്സിക്കാതിരുന്നാള്‍ ഹൃദ്രോഗം മുതല്‍ ഗുരുതരമായ ആമാശയരോഗങ്ങള്‍ വരെയുണ്ടാകാം. ഈ രോഗബാധ അടുത്തിടെ കാനഡ, ഓസ്ട്രേലിയ,ജപ്പാൻ യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മനുഷ്യരുടെയോ മൃഗങ്ങളുടെയോ മുഖത്ത് ഈ പാരസൈറ്റുകള്‍ കടിച്ചുണ്ടാകുന്ന ചെറിയ മുറിവിൽ ഇവയുടെ വിസര്‍ജ്യമേർക്കുന്നതു വഴിയാണ് ഷാഗസ് അണുബാധയുണ്ടാകുന്നത്. 

ചിലരില്‍ ആദ്യം അണുബാധയുടെ ലക്ഷണങ്ങള്‍ കാണാറില്ല. എന്നാല്‍ ചിലര്‍ക്ക് കണ്‍തടം ചുവന്നു വീര്‍ക്കും. പനി, ഛര്‍ദി, തലവേദന, തലചുറ്റല്‍ എന്നിവയാണ് ഇതിന്റെ ആദ്യ ലക്ഷണം. ചിലരില്‍ വയറിളക്കവും ഉണ്ടാകുന്നു. ചെറിയ കുട്ടികളില്‍ ഹൃദയത്തിനും വയറ്റിലും വീക്കം ഉണ്ടാകുന്നതായും റിപ്പോര്‍ട്ടുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിരീഡ്സ് ദിവസങ്ങളിൽ സ്ട്രോബെറിയും ഡാർക്ക് ചോക്ലേറ്റും കഴിച്ചോളൂ, കാരണം
2026ൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആറ് ശീലങ്ങൾ