
വീടിനുള്ളില്‍ മുന്തിരിത്തോപ്പുണ്ടാക്കിയ വീട്ടമ്മയെ പരിചയപ്പെടാം. രണ്ടര വര്‍ഷത്തിനുള്ളില്‍ മികച്ച വിളവും നേടി തൃശൂര്‍ മതിലകം സ്വദേശിനിയായ ഹൈറ.
രണ്ടര വര്‍ഷം മുന്‍പ് ഭര്‍ത്താവ് ബഷീര്‍ കൊണ്ടുവന്ന മുന്തിരി വള്ളി വീടിന്റെ നടുത്തളത്തില്‍ ഭംഗിക്ക് നട്ടതായിരുന്നു ഹൈറ. ചാണകം കപ്പലണ്ടിപ്പിണ്ണാക്ക്, എല്ലിന്‍ പൊടി എന്നിവ വളമായി നല്‍കി. നല്ല സൂര്യപ്രകാശം കൂടി കിട്ടിയതോടെ മുന്തിരി വള്ളികള്‍ പടര്‍ന്നു പന്തലിച്ചു. ഇന്ന് വീട്ടിലെത്തുന്നവരെ സല്‍ക്കരിക്കാന്‍ ഹൈറ നല്‍കുന്നത് സ്വന്തമായി വിളയിച്ച മുന്തിരിക്കുലകളാണ്.
മുന്തിരിക്കുലകളുടെ അവകാശികളായി ധാരാളം കിളികളും നിത്യേന ഹൈറയുടെ വീട്ടില്‍ എത്തുന്നുണ്ട്. അല്‍പം ശ്രദ്ധയുണ്ടെങ്കില്‍ ആര്‍ക്കും വീട്ടില്‍ മുന്തിരി വളര്‍ത്താന്‍ പറ്റുമെന്ന് ഹൈറ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam