ശസ്‌ത്രക്രിയയ്‌ക്ക് തുന്നലോ ഒട്ടിപ്പോ വേണ്ട!

By Web DeskFirst Published Jun 29, 2016, 4:09 PM IST
Highlights

ശസ്‌ത്രക്രിയയ്‌ക്ക് തുന്നലോ, ഒട്ടിപ്പോ വേണ്ടി വരും. ശരീരം കീറിയുള്ള ശസ്‌ത്രക്രിയയ്‌ക്ക് ശേഷം അത് ചേര്‍ക്കാന്‍ വേണ്ടിയാണ് തുന്നലോ ഒട്ടിപ്പോ ചെയ്യുന്നത്. എന്നാല്‍ പുതിയൊരു കണ്ടുപിടിത്തം ഈ രണ്ടു കാര്യങ്ങളും ഒഴിവാക്കാനാകുമെന്ന സാധ്യതയാണ് വൈദ്യശാസ്‌ത്രത്തിന് മുന്നോട്ടുവെക്കുന്നത്. ഇത് ഡോക്‌ടര്‍മാര്‍ക്ക് ശസ്‌ത്രക്രിയ എളുപ്പം ചെയ്യാനും, രോഗികള്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ലാതാകുകയും ചെയ്യും. ഒരു കാന്തിക ഉപകരണം ഉപയോഗിച്ച് ശസ്‌ത്രക്രിയയ്‌ക്ക് ശേഷം കീറിയ ശരീരഭാഗം അനായാസം ഒന്നിച്ചുചേര്‍ക്കാനാകുമെന്നാണ് ഇത് വികസിപ്പിച്ചെടുത്തവര്‍ പറയുന്നത്. ഇതുസംബന്ധിച്ച് അമേരിക്കയില്‍ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം വലിയ വിജയകരമായെന്നാണ് അവകാശവാദം. തുന്നലും ഒട്ടിപ്പും ചെയ്യുന്നതിനേക്കാള്‍, എളുപ്പം പുതിയ രീതിയില്‍ ശരീരഭാരങ്ങള്‍ ചേര്‍ക്കാനാകും. ഇത് വളരെ പെട്ടെന്നുതന്നെ മുറിവ് ഭേദമാക്കുകയും ചെയ്യും. തുന്നലോ ഒട്ടിപ്പോ ചെയ്യുമ്പോള്‍, ഉണ്ടാകുന്ന ശരീരത്തിലെ പാടുകള്‍ ഈ രീതിയില്‍ ഉണ്ടാകില്ലെന്ന മെച്ചവുമുണ്ട്. അതി സങ്കീര്‍ണമായ ശസ്‌ത്രക്രിയകള്‍ക്കുപോലും ഈ കാന്തിക ഉപകരണം ഉപയോഗിക്കാനാകും. രക്തക്കുഴലുകള്‍ മുറിച്ചുവെച്ച് ചെയ്യുന്ന ശസ്‌ത്രക്രിയകളിലും ഇത് ഫലപ്രദമാണ്. തുന്നല്‍, ഒട്ടിപ്പ് എന്നിവയേക്കാള്‍ ചെലവ് കുറവായിരിക്കുമെന്നതാണ് ഈ രീതിയുടെ മറ്റൊരു മേന്മ.

click me!