നിങ്ങള്‍ വാങ്ങുന്ന മുളകുപൊടിയിലെ മായം കണ്ടെത്താം

Web Desk |  
Published : Oct 09, 2017, 02:37 PM ISTUpdated : Oct 04, 2018, 05:52 PM IST
നിങ്ങള്‍ വാങ്ങുന്ന മുളകുപൊടിയിലെ മായം കണ്ടെത്താം

Synopsis

നമ്മള്‍ ഉപയോഗിക്കുന്ന ഒട്ടുമിക്ക ഭക്ഷണസാധാനങ്ങളിലും മായം ചേര്‍ക്കപ്പെടുന്നു. അവ എളുപ്പത്തില്‍ വീട്ടില്‍തന്നെ കണ്ടുപിടിക്കുവാന്‍ FSSAI(food saftey and standards of India) ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു.

കഴിവതും മുളകു പൊടിപ്പിച്ചു മുളകുപൊടിയായി ഉപയോഗിക്കുക. കാരണം ഇന്ന് മനുഷ്യന്‍, മനുഷ്യനെ മറന്നു ആരോഗ്യത്തിനു ഹാനികരമായ പല വസ്തുക്കളും കൊള്ളലാഭത്തിനായി ഭക്ഷണങ്ങളില്‍ മായമായി ഉപയോഗിക്കുന്നു.

ഇപ്പോള്‍ ധാരാളമായി മുളകുപൊടിയില്‍ ശരീരത്തിന് ഹാനികരമായ രാസവസ്തുക്കളായ red oxide, rhodamin13, ethanol, ethane, hexane എന്നിവ ചേര്‍ക്കുന്നു. ഇവയുടെ ഉപയോഗം മൂലം ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും, ക്യാന്‍സറിനും, കുടല്‍ സംബന്ധമായ അസുഖങ്ങള്‍ക്കും, കരള്‍, കിഡ്‌നി ഇവയുടെ പ്രവര്‍ത്തനത്തേയും ബാധിക്കുന്നു.

ചൈനയില്‍ നിന്ന് ചില്ലി ഓയില്‍ എന്ന വസ്തു ഇറക്കുമതി ചെയ്യപ്പെടുത്തായി കണ്ടെത്തിയിരുന്നു. ഇവ ഭക്ഷണയോഗ്യം അല്ല. ഇവയ്ക്കു വില വളരെ കുറവാണു. ഒരു കിലോയ്ക്ക് 20 രൂപയോളമേ വരുന്നുള്ളൂ. അതിനാല്‍ ലാഭത്തിനായി മുളകു പൊടിയില്‍ ഇവ ചേര്‍ക്കുന്നു. ഇവ ഭക്ഷണയോഗ്യമല്ല. കൂടാതെ red oxide, ethanol, ethane, hexane എന്നിവയും ചേര്‍ക്കപ്പെടുന്നു. കൃത്യമ നിറത്തിനായി പലതരം രാസവസ്തുക്കള്‍ ചേര്‍ക്കപ്പെടുന്നു.

2015ല്‍ കേരളത്തില്‍ ഒരു പ്രമുഖ കമ്പനിയുടെ മുളകുപൊടിയിലും മറ്റും രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നു നിരോധിച്ചിരുന്നു.
ഗുണമേന്മയുള്ള ഭക്ഷണം നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. കഴിവതും മുളക് ഉണക്കി പൊടിപ്പിക്കുക. കഴിയാത്തവര്‍ ഉപയോഗിക്കുന്ന മുളകുപൊടി ഭക്ഷണയോഗ്യമെന്നു ഉറപ്പു വരുത്തുക. മുളകുപൊടിയില്‍ കൃതിമ നിറങ്ങള്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് നമുക്കു എങ്ങനെ വീട്ടില്‍ തന്നെ കണ്ടെത്താം എന്നു നോക്കാം...

1.രണ്ടു ഗ്ലാസ്
2.കുറച്ചു വെള്ളം
3.മുളകുപൊടി

1.രണ്ടു ഗ്ലാസിലും പകുതി വെള്ളം നിറയ്ക്കുക

2.രണ്ടു ഗ്ലാസിലും കുറച്ചു മുളകുപൊടി വിതറുക

3.ചിത്രത്തില്‍ കാണുന്നപോലെ പെട്ടെന്നു വെള്ളത്തില്‍ നിറം അലിയുന്നുണ്ടെങ്കില്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ത്തിരിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ബോഡി പിയേഴ്‌സിങ് ചെയ്യുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ
ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ദിവസവും രാവിലെ ചെയ്യേണ്ട ഏഴ് കാര്യങ്ങൾ