അക്ഷരനഗരിയിലെ തലയെടുപ്പിന് പുരസ്‌ക്കാരത്തിളക്കം

Web Desk |  
Published : Jun 26, 2017, 05:26 PM ISTUpdated : Oct 04, 2018, 08:10 PM IST
അക്ഷരനഗരിയിലെ തലയെടുപ്പിന് പുരസ്‌ക്കാരത്തിളക്കം

Synopsis

നീലജലാശയങ്ങളും പച്ചപ്പ് വിരിച്ച പാടങ്ങളും മനോഹാരിതയേകുന്ന കോട്ടയം. കേരളത്തിന്റെ തനത് സാംസ‌്‌ക്കാരിക-കലാ പാരമ്പര്യവും കുമരകത്തിന്റെ ദൃശ്യഭംഗിയുമൊക്കെ പകര്‍ന്നുകിട്ടിയ നാട്. മികവേറിയ വിദ്യാഭ്യാസസ്ഥാപനങ്ങളും ആധുനിക ചികില്‍സാസൗകര്യങ്ങളോടുകൂടിയ ആശുപത്രി സംവിധാനങ്ങളുമുള്ള നഗരം. അതുകൊണ്ടുതന്നെ കുടുംബത്തോടൊപ്പം ജീവിക്കാന്‍ ഏറെ സൗകര്യപ്രദമായ നാട്. കേരളത്തില്‍ ഏറ്റവും വിശ്വാസ്യതയാര്‍ജ്ജിച്ച പ്രമുഖ ബില്‍ഡറായ അബാദിന്റെ അഭിമാന പ്രോജക്റ്റായ റോയല്‍ ഗാര്‍ഡന്‍സ് എന്ന അപ്പാര്‍ട്ട്‌മെന്റ് സമുച്ചയം കോട്ടയത്താണ്. എംസി റോഡില്‍ കാരിത്താസ് ആശുപത്രി ജംങ്‌ഷനില്‍നിന്ന് 200 മീറ്റര്‍ മാറിയാണ് അബാദ് റോയല്‍ ഗാര്‍ഡന്‍സ് സ്ഥിതി ചെയ്യുന്നത്. ഈ വര്‍ഷത്തെ ഏറ്റവും പ്രശംസനീയമായ പ്രോജക്ടിനുള്ള  ഗ്ലോബല്‍ റിയല്‍ എസ്‌റ്റേറ്റ് ബ്രാന്‍ഡ് പുരസ്‌ക്കാരം ലഭിച്ചത് റോയല്‍ ഗാര്‍ഡന്‍സിനാണ്. ഇവിടുത്തെ ഓരോ യൂണിറ്റുകളും അതിവേഗമാണ് വിറ്റുപോകുന്നത്.

ദ മോസ്റ്റ് അഡ്മിയേഡ് പ്രോജക്‌ടിനുള്ള ഈ വര്‍ഷത്തെ ഗ്ലോബല്‍ റിയല്‍ എസ്റ്റേറ്റ് ബ്രാന്‍ഡ് പുരസ്‌ക്കാരമാണ് അബാദ് റോയല്‍ ഗാര്‍ഡന്‍സിന് ലഭിച്ചത്. ജൂണ്‍ 13ന് ബംഗളുരുവിലെ ദ റിറ്റ്സ് കാള്‍ട്ടണില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍വെച്ച് അബാദ് എംഡി ഡോ. നജീബ് സക്കറിയ പുരസ്‌ക്കാരം ഏറ്റുവാങ്ങി.

12 നിലകളിലായി തൊണ്ണൂറ്റിയാറ് 2BHK/3BHK ആഡംബര അപ്പാര്‍ട്ട്മെന്റുകളാണ് റോയല്‍ ഗാര്‍ഡന്‍സില്‍ ഉള്ളത്. അത്യാധുനിക സൗകര്യങ്ങളും മികച്ച ജീവിതസാഹചര്യങ്ങളുമാണ് അബാദ് ബില്‍ഡേഴ്സ് റോയല്‍ ഗാര്‍ഡന്‍സില്‍ ഒരുക്കിയിട്ടുള്ളത്. റൂഫ്‌ടോപ്പ് സ്വിമ്മിംഗ് പൂള്‍, വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം, മഴവെള്ള സംഭരണം, മള്‍ട്ടി പര്‍പ്പസ് റീക്രിയേഷന്‍ ഹാള്‍, ജിം, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, കോയ് പോണ്ട്, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, ഓരോ അപ്പാര്‍ട്ട്മെന്റിലും വീഡിയോ ഡോര്‍ ഫോണ്‍ സൗകര്യം തുടങ്ങിയവ ഇവയില്‍ ചിലതാണ്. കൂടാതെ ഓട്ടോമാറ്റിക് ജനറേറ്റര്‍ ബാക്ക് അപ്പ്, സിസിടിവി, കേന്ദ്രീകൃത ഗ്യാസ് വിതരണ സംവിധാനം, അത്യാധുനിക വേസ്റ്റ് മാനേജ്മെന്റ് തുടങ്ങി ജീവിതം കൂടുതല്‍ സുന്ദരമാക്കുന്ന സജ്ജീകരണങ്ങളും റോയല്‍ ഗാര്‍ഡന്‍സില്‍ ഒരുക്കിയിട്ടുണ്ട്. ഏറ്റവും മികവേറിയ നിര്‍മ്മാണസാമഗ്രികള്‍ ഉപയോഗിച്ച് തികവേറിയ ഫിനിഷിങിലൂടെയാണ് റോയല്‍ ഗാര്‍ഡന്‍സ് സജ്ജീകരിച്ചിരിക്കുന്നത്.


അബാദ് റോയല്‍ ഗാര്‍ഡന്‍സിലെ 2 BHK സെമി ഫര്‍ണിഷ്‌ഡ് ഫ്ലാറ്റുകള്‍ ഇപ്പോള്‍ വെറും 59 ലക്ഷം രൂപയ്‌‌ക്ക് സ്വന്തമാക്കാം. രജിസ്‌ട്രേഷന്‍ ചാര്‍ജ് കൂടാതെയുള്ള നിരക്കായിരിക്കും ഇത്

റോയല്‍ ഗാര്‍ഡന്‍സില്‍നിന്ന് 10-15 മിനിട്ട് ഡ്രൈവ് ചെയ്‌താല്‍ കോട്ടയം നഗരത്തിലെത്താം. എം ജി സര്‍വ്വകലാശാല, മെഡിക്കല്‍കോളേജ് ആശുപത്രി, റെയില്‍വേസ്റ്റേഷന്‍, നാഗമ്പടം ബസ് സ്റ്റാന്‍ഡ് എന്നീ സ്ഥലങ്ങളിലേക്ക് അതിവേഗം എത്താനാകും. റോയല്‍ ഗാര്‍ഡന്‍സില്‍നിന്ന് ഏറെ അകലെയല്ലാതെയാണ് പ്രമുഖ ആരാധനാലയങ്ങളും ഷോപ്പിങ് കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നത്. ഏറ്റവും ആധുനികമായ ജീവിതസാഹചര്യങ്ങളൊരുക്കിയ റോയല്‍ ഗാര്‍ഡന്‍സില്‍ അവശേഷിക്കുന്ന ഏതാനും യൂണിറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രമേഹമുള്ളവർ ഭക്ഷണക്രമീകരണത്തിൽ വരുത്തേണ്ട 6 മാറ്റങ്ങൾ ഇതാണ്
നിങ്ങളുടെ മുടിയുടെ ആരോഗ്യം അടിമുടി മാറ്റാൻ ഈ 7 ഉപകരണങ്ങൾ മതി!