ടെറ്റനസ് വാക്‌സിന് കടുത്ത ക്ഷാമം

By Web DeskFirst Published Jun 25, 2017, 10:11 AM IST
Highlights

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിപണിയിലും സ്വകാര്യ മേഖലയിലും ടെറ്റനസ് വാക്‌സിന് കടുത്ത ക്ഷാമം. വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തി വില കുറച്ചതോടെ കന്പനികള്‍ ഉത്പാദനം നിര്‍ത്തിയതാണ് കാരണം. അതേസമയം സര്‍ക്കാര്‍ മേഖലയില്‍ വാക്‌സിന്‍ സ്റ്റോക്കുണ്ട്.

ഏതുതരം മുറിവുകള്‍ സംഭവിക്കുന്‌പോഴും പ്രത്യേകിച്ചും റോഡ് അപകടങ്ങളില്‍ പ്രത്യേകിച്ചും ഗര്‍ഭിണികള്‍ക്കും ടെറ്റനസ് ബാധ വരാതിരിക്കാനാണ് വാക്‌സിന്‍ നല്‍കുന്നത്. ഈ വാക്‌സിനാണ് ഇപ്പോള്‍ പൊതു വിപണിയിലും സ്വകാര്യ ആശുപത്രികളിലും ക്ഷാമമുള്ളത്. വില നിലവാര പട്ടികയില്‍ ടെറ്റനസ് വാക്‌സിന്‍ പെട്ടതോടെ വില കുറഞ്ഞു. 17 രൂപയില്‍ നിന്ന് 11 രൂപ 5 പൈസയായിട്ടും തുടര്‍ന്ന് അഞ്ചുരൂപ 50 പൈസയായും വില കുറഞ്ഞു. ഇതു മുന്നില്‍ കണ്ടാണ് കന്പനികള്‍ ഉല്‍പാദനം നിര്‍ത്തിയത്. ഉല്‍പാദന ചെലവിന്റെ അടിസ്ഥാനത്തിലുള്ള വില നിയന്ത്രണം അവസാനിപ്പിച്ചതാണ് പ്രശ്‌നത്തിന്റ ഒരു കാരണം . ഇതോടെ പൊതു വിപണിയില്‍ വാക്‌സിന് കടുത്ത ക്ഷാമമായി. സ്വകാര്യ മേഖലയില്‍ വളരെ കുറച്ച് എണ്ണം വാക്‌സിനുകള്‍ മാത്രമാണ് സ്റ്റോക്കുള്ളത്. അതുകൂടി തീര്‍ന്നാല്‍ ക്ഷാമം കടുക്കും. അതേസമയം സര്‍ക്കാര്‍ മേഖലയില്‍ മരുന്ന് ആവശ്യത്തിന് സ്റ്റോക്കുണ്ട്. ഡിസംബര്‍ വരെ ഉപയോഗിക്കാനുള്ള വാക്‌സിനുകള്‍ എത്തിച്ചുകഴിഞ്ഞു. 10 ഡോസിന് 23 രൂപ 20 പൈസ നിരക്കില്‍ ബയോളജിക്കല്‍ ഇ കമ്പനിയില്‍ നിന്നാണ് സര്‍ക്കാര്‍ മേഖലയില്‍ ടെറ്റനസ് വാക്‌സിന്‍ എത്തിക്കുന്നത്.

click me!