കുട്ടികളിലെ വയറ് വേദന നിസാരമായി കാണരുത്; അമ്മമാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

By Web TeamFirst Published Feb 4, 2019, 10:03 PM IST
Highlights

 പല കാരണങ്ങൾ കൊണ്ടാണ് കുട്ടികൾക്ക് വയറ് വേദന ഉണ്ടാകുന്നത്.‌ ദഹനക്കേട്, വയറിളക്കം, ഛര്‍ദി, എന്നിവയെല്ലാം സാധാരണയായി കണ്ടുവരുന്ന വയറു വേദനയുടെ കാരണങ്ങളാണ്. നവജാതശിശുക്കളിലും വയറു വേദന സാധാരണമാണ്.

കുട്ടികളിലെ വയറ് വേദന അത്ര നിസാരമായി കാണേണ്ട ഒന്നല്ല. പല കാരണങ്ങൾ കൊണ്ടാണ് കുട്ടികൾക്ക് വയറ് വേദന ഉണ്ടാകുന്നത്.‌ ദഹനക്കേട്, വയറിളക്കം, ഛര്‍ദി, എന്നിവയെല്ലാം സാധാരണയായി കണ്ടുവരുന്ന വയറു വേദനയുടെ കാരണങ്ങളാണ്. നവജാതശിശുക്കളിലും വയറു വേദന സാധാരണമാണ്. പ്രായത്തിനനുസരിച്ചും വയറു വേദനയുടെ സ്വഭാവമനുസരിച്ചും കാരണങ്ങള്‍ വ്യത്യാസപ്പെടുന്നു.

 മഞ്ഞപ്പിത്തം മുതല്‍ ഡെങ്കിപ്പനി വരെ വയറു വേദനയോടെ ആരംഭിക്കാം. അതു കൊണ്ട് വയറു വേദനയെ അത്ര നിസാരമായി തള്ളിക്കളയാനാവില്ല. വയറു വേദനയ്ക്ക് ചില വകഭേദങ്ങളുണ്ട്. പെട്ടെന്ന് വരുന്ന വയറു വേദന, സ്ഥിരമായിട്ടുള്ള വയറുവേദന, അതികഠിനമായ വയറുവേദന ഇങ്ങനെയെല്ലാം വയറുവേദന വ്യത്യാസപ്പെട്ടിരിക്കുന്നു.  ചെറിയ കുഞ്ഞുങ്ങളില്‍ മുലപ്പാല്‍ കുടിച്ചതിന് ശേഷം ഗ്യാസ് തട്ടി കളയാതിരുന്നാല്‍ വയറുവേദനയും ഛര്‍ദിയും ഉണ്ടാകാം. എന്നാല്‍ പരിശോധന കൂടാതെ രോഗനിര്‍ണയം നടത്തരുത്.  

കുഞ്ഞുങ്ങള്‍ ഭയന്നുകരയുന്നതു പോലെ ഉച്ചത്തില്‍ കരയുന്നത് കുടലു കുരുക്കം മൂലമാകാം. ഈ ഭാഗത്തെ രക്തയോട്ടം നിലയ്ക്കുന്നതാണ് ഇതിലെ അപകടാവസ്ഥ. സ്‌കാനിങ്ങിലൂടെ ഇത് കണ്ടെത്താം. ചില കേസില്‍ സര്‍ജറി വേണ്ടി വരുന്നു. മറ്റു ചികിത്സകളും കുടല്‍ കുരുക്കത്തിനുണ്ട്. കുട്ടികൾക്ക് ബേക്കറി പലഹാരങ്ങൾ, ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ പരമാവധി നൽകാതിരിക്കുക.
 

click me!