
അസിഡിറ്റി ഇപ്പോൾ വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. തെറ്റായ ഭക്ഷണശൈലി, കടുത്ത മാനസിക സമ്മർദ്ദം ഇവയെല്ലാമാണ് അസിഡിറ്റിയ്ക്ക് കാരണമാകുന്നത്. എരിവ്, പുളി, മസാല എന്നിവയുടെ അമിത ഉപയോഗം, പഴകിയ മത്സ്യവും മാംസവും എന്നിവ അസിഡിറ്റി വർദ്ധിക്കാൻ കാരണമാകും. അമിതമായ മദ്യപാനവും പുകവലിയും ചിലരിൽ അസിഡിറ്റി ഉണ്ടാക്കാറുണ്ട്. ആഹാരം കഴിഞ്ഞയുടനെയുള്ള ഉറക്കവും നല്ല ശീലമല്ല.
അസിഡിറ്റി പ്രശ്നമുള്ളവർ ദിവസവും ഒരു കപ്പ് പാൽ കുടിക്കുന്നത് ഏറെ നല്ലതാണ്. പാലിലെ പ്രോട്ടീൻ അൾസറിനെ സുഖപ്പെടുത്തും. പാലും പാലിലെ കൊഴുപ്പും ആമാശയത്തിനു താത്കാലിക സംരക്ഷണവും സുഖവും നൽകുന്നുണ്ടെന്നു പറയാം. എന്നാൽ പാലിന്റെ അളവ് അധികമാകരുത്. ഇഞ്ചി കഴിക്കുന്നത് ദഹനം സുഗമമാക്കി അസിഡിറ്റി തടയും. ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രമിക്കണം.അസിഡിറ്റി തടയാൻ പഴം, തണ്ണിമത്തൻ,വെള്ളരിക്ക എന്നിവ ധാരാളം കഴിക്കാം.
എന്നാൽ പാൽ കുടിച്ചു കഴിയുമ്പോൾ അസ്വാസ്ഥ്യം അനുഭവപ്പെടുന്നവർ പാൽ ഒഴിവാക്കണം. ലാക്ടോസ് ഇൻടോളറൻസും ഈ അസ്വസ്ഥതയ്ക്കു കാരണമാകാം. പാൽ മാത്രമല്ല, കഴിച്ചശേഷം അസ്വസ്ഥതയുണ്ടാക്കുന്ന ഏത് ആഹാരവും അൾസർ— അസിഡിറ്റി രോഗികൾ ഒഴിവാക്കണം. അസിഡിറ്റിയുള്ളവർ ധാരാളം പച്ചക്കറി പഴവർഗങ്ങൾ കഴിക്കുന്നത് ശീലമാക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam