കാഴ്ച്ചശക്തി വർദ്ധിപ്പിക്കാൻ ചില മാർ​ഗങ്ങൾ

By Web TeamFirst Published Aug 4, 2018, 7:09 PM IST
Highlights
  • കറ്റാർവാഴയുടെ ജെല്ല് കണ്ണിൽ പുരട്ടുന്നത് കണ്ണിന് കുളിർമ കിട്ടാൻ ഏറെ നല്ലതാണ്. ബദാം, ഉണക്കമുന്തിരി, അത്തിപ്പഴം എന്നിവ ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കുന്നത് കാഴ്ച്ചശക്തിവർദ്ധിക്കാൻ ഏറെ നല്ലതാണ്.

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കണ്ണ്. കണ്ണിന്റെ ആരോഗ്യം ഏറെ പ്രധാനപ്പെട്ട ഒന്നാണ്.കണ്ണിലുണ്ടാകുന്ന അസുഖങ്ങൾ അകറ്റാൻ വീട്ടിലുള്ള ചില പൊടിക്കെെകളിലൂടെ സാധിക്കും. ദിവസവും ഒന്നോ രണ്ടോ തുള്ളി തേന്‍ കണ്ണിലൊഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഏറെ നല്ലതാണ്. 

കറ്റാർവാഴയുടെ ജെല്ല് കണ്ണിൽ പുരട്ടുന്നത് കണ്ണിന് കുളിർമ കിട്ടാൻ ഏറെ നല്ലതാണ്. ബദാം, ഉണക്കമുന്തിരി, അത്തിപ്പഴം എന്നിവ ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കുന്നത് കാഴ്ച്ചശക്തിവർദ്ധിക്കാൻ ഏറെ നല്ലതാണ്. മല്ലിയും പഞ്ചസാരയും കുഴമ്പ് രൂപത്തിലാകുന്നത് വരെ അരച്ചെടുക്കുക. ഈ മിശ്രിതം വെള്ളത്തിലിട്ട് തിളപ്പിച്ച് ഒരുമണിക്കുര്‍ മൂടി വെക്കുക. വൃത്തിയുള്ള പരുത്തി തുണി ഉപയോഗിച്ച് ഇത് അരിച്ചെടുക്കുക. ഈ ലായനി ഐ ഡ്രോപ് ആയി ഉപയോഗിക്കാവുന്നതാണ്. ഒരു കപ്പ് കാരറ്റിന്റെയും നെല്ലിക്കയുടേയും ജ്യൂസ് വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതാണ്. 

കാരറ്റും നെല്ലിക്കയും വിറ്റാമിന്‍ എ യുടെയും ആന്റിഓക്‌സിഡന്റുകളുടെയും വലിയോരു സ്രോതസാണ്. ഒരു രാത്രി മുഴുവന്‍ ചെമ്പുപാത്രത്തില്‍ സൂക്ഷിച്ച വെളളം കാലത്ത് കുടിക്കുക. കണ്ണിനും മറ്റു പ്രധാപ്പെട്ട അവയവങ്ങള്‍ക്കും ഗുണപ്രദമായ അനേകം മൂലികകള്‍ ചെമ്പ് നല്കുന്നു.ബദാം ചൂടുവെള്ളത്തില്‍ കുതിര്‍ക്കുക . അതിന്റെ തൊലി ചുരണ്ടി കളയുക. ഇത് ഒരു ടീസ്പൂണ്‍ തേനില്‍ ചേര്‍ത്ത് ദിവസേന കഴിക്കുന്നത് കാഴ്ച്ച ശക്തി വര്‍ദ്ധിപ്പിക്കും. ഒരല്‍പം കുരുമുളക് ഒരു ടീസ്പൂണ്‍ തേനില്‍ ചേര്‍ത്ത് ദിവസേന കഴിക്കുന്നത് കാഴ്ച്ചശക്തി മികച്ചതാക്കാന്‍ സഹായിക്കും. കണ്ണിന്റെ ആരോഗ്യം ചില പോഷകങ്ങളെ ആശ്രയിച്ചിരിക്കുന്നു. 

ചീര, മധുരക്കിഴങ്ങ്, കാബേജ്, മസ്റ്റാര്‍ഡ് ലീവ്‌സ്, എന്നിവയില്‍ വിറ്റമിന്‍ എ ധാരാളമായി അടങ്ങിയിരിക്കുന്നു. അള്‍ട്രാവയലറ്റ് രശ്മികൾ കണ്ണുകളെ സംരക്ഷിക്കുന്നു.കമ്പ്യൂട്ടർ മോണിറ്ററിന്റെയും ടെലിവിഷന്‍ സ്‌ക്രീനിന്റെയും അടുത്തിരിക്കരുത്, ഇടക്കിടക്ക് ഇവയില്‍ നിന്ന് കണ്ണെടുക്കുക. നല്ലവെളിച്ചമുള്ളിടത്തു നിന്ന് മാത്രം വായിക്കുകയും ജോലിചെയ്യുകയും ചെയ്യുന്നത് കണ്ണിന്റെ പ്രയാസം അകറ്റും.


 

click me!