'പോരാട്ടം തുടങ്ങിയിരിക്കുന്നു'; രോഗത്തിന്റെ പിടിയിലും ചിരി മായാതെ നഫീസ അലി

Published : Jan 11, 2019, 09:41 PM IST
'പോരാട്ടം തുടങ്ങിയിരിക്കുന്നു'; രോഗത്തിന്റെ പിടിയിലും ചിരി മായാതെ നഫീസ അലി

Synopsis

മലയാളികളെ സംബന്ധിച്ച് മമ്മൂട്ടി ചിത്രമായ 'ബിഗ് ബി'യാണ് നഫീസയെ ഓര്‍മ്മിക്കാന്‍ ഏറ്റവും എളുപ്പം. ബിലാലിന്റെ അമ്മ മേരി ജോണ്‍ കുരിശിങ്കലായി എത്തിയ നഫീസ അത്രമാത്രം കരുത്തുറ്റ സ്‌ക്രീന്‍ സാന്നിധ്യമായിരുന്നു

താന്‍ ക്യാന്‍സര്‍ രോഗത്തിന്റെ പിടിയിലാണെന്ന് വെളിപ്പെടുത്തി ദിവസങ്ങള്‍ക്ക് ശേഷം ചികിത്സയുടെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് നടിയും സാമൂഹിക പ്രവര്‍ത്തകയുമായ നഫീസ അലി. കീമോതെറാപ്പിയൂടെ മൂന്നാം ഘട്ടം കഴിഞ്ഞുവെന്നും പോരാട്ടം തുടങ്ങിയിരിക്കുന്നുവെന്നും കുറിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെയാണ് നഫീസ രോഗവിവരങ്ങള്‍ പങ്കുവച്ചത്. 

തന്റെ പുതിയ ചിത്രവും നഫീസ ഇതോടൊപ്പം പോസ്റ്റ് ചെയ്തു. രോഗം തളര്‍ത്തിയെങ്കിലും തിളക്കമുള്ള ചിരി മായാത്ത തന്റെ മുഖമാണ് എല്ലാ ചിത്രങ്ങളിലും നഫീസ പങ്കുവച്ചിരിക്കുന്നത്. 

 


മക്കളോടൊപ്പം ഗോവയില്‍ ചിലവിട്ട വൈകുന്നേരങ്ങളുടെ ഓര്‍മ്മകള്‍ക്കായി ഒരുപിടി ചിത്രങ്ങളും നഫീസ ഫോളോവേഴ്‌സിന് നല്‍കി. 

 


മലയാളികളെ സംബന്ധിച്ച് മമ്മൂട്ടി ചിത്രമായ 'ബിഗ് ബി'യാണ് നഫീസയെ ഓര്‍മ്മിക്കാന്‍ ഏറ്റവും എളുപ്പം. ബിലാലിന്റെ അമ്മ മേരി ജോണ്‍ കുരിശിങ്കലായി എത്തിയ നഫീസ അത്രമാത്രം കരുത്തുറ്റ സ്‌ക്രീന്‍ സാന്നിധ്യമായിരുന്നു. 

 

ഇക്കഴിഞ്ഞ നവംബറിലായിരുന്നു നഫീസ തനിക്ക് ക്യാന്‍സറാണെന്ന് വെളിപ്പെടുത്തിയത്. പെരിട്ടോണിയല്‍ ക്യാന്‍സറിനും ഓവേറിയന്‍ (അണ്ഡാശയം) ക്യാന്‍സറിനുമാണ് താന്‍ ചികിത്സ തേടുന്നതെന്നും, ചികിത്സ രണ്ട് ഘട്ടങ്ങള്‍ പിന്നിട്ടുവെന്നും അന്ന് നഫീസ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചിലവിട്ട നിമിഷങ്ങളും ചികിത്സയുടെ മറ്റ് വിശേഷങ്ങളുമെല്ലാം നഫീസ ഇന്‍സ്റ്റ ചിത്രങ്ങളിലൂടെ പങ്കുവച്ചിരുന്നു.
 

PREV
click me!

Recommended Stories

ബെസ്റ്റിയില്ലാതെ ഇനി ഡേറ്റില്ല! ജെൻസിയുടെ പുതിയ ഡേറ്റിംഗ് 'റൂൾ': എന്താണ് 'ടൂ മാൻ' ട്രെൻഡ്?
വീട്ടിലിരുന്ന് മാനിക്യൂർ ചെയ്യാം : ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി, നഖങ്ങൾ മിന്നും