ദിവസവും ഒരു വെളുത്തുള്ളി ചതച്ചു കഴിച്ചാല്‍.!

By Web DeskFirst Published Dec 5, 2016, 4:24 AM IST
Highlights

ഒരു ടീസ്പൂണ്‍ വെളുത്തുള്ളി ചതച്ചു കഴിച്ചാല്‍ ബിപി കൊളസ്‌ട്രോള്‍ എന്നിവ ഒരാഴ്ച കൊണ്ടു കുറയ്ക്കാന്‍ സാധിക്കും. 

ഹൃദയവാല്‍വുകള്‍ക്കു കട്ടി കൂടുന്ന ആര്‍ട്ടീരിയോക്ലിറോസിസ് എന്ന അവസ്ഥയ്ക്കുള്ള പരിഹാരമാണു ഒരു സ്പൂണ്‍ വെളുത്തുള്ളി ചതച്ചു സ്ഥിരമായി കഴിക്കുന്നത്. 

ഹാര്‍ട്ട് അറ്റായ്ക്ക് തടയാനുള്ള മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണ് ഇത്. 

അസിഡിറ്റി, ദഹനപ്രശ്‌നം എന്നിവയ്ക്കും ഒരു സ്പൂണ്‍ വെളുത്തുള്ളി ചതച്ചത് വെറും വയറ്റില്‍ കഴിക്കുമ്പോള്‍ ശമനം ലഭിക്കും. 

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇത് ഏറെ നല്ലതാണ്. 

ഡയബറ്റിക്കിസ്, പ്രോസ്‌റ്റേറ്റ് പ്രശ്‌നം എന്നിവയ്ക്കും ഇതു മൂലം ശമനം ലഭിക്കും. 

വെറും വയറ്റില്‍ കഴിക്കുന്നത് തടി കുറയാന്‍ സഹായിക്കും. 

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും ഒരു സ്പൂണ്‍ വെളുത്തുള്ളി ചതച്ചു കഴിക്കുന്നത് ഉപകരിക്കും.

 

click me!