ഭര്‍ത്താവും, കാമുകനും വീട്ടിലുണ്ട്; ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്കും സുഖം.!

Published : Jan 26, 2018, 12:20 AM ISTUpdated : Oct 04, 2018, 04:27 PM IST
ഭര്‍ത്താവും, കാമുകനും വീട്ടിലുണ്ട്; ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്കും സുഖം.!

Synopsis

ലണ്ടന്‍: അനീറ്റ കസീഡി എുതിയ ആപ്പിറ്റൈറ്റ് എന്ന പുസ്തകം പാശ്ചാത്യ ലോകത്ത് ഏറെ ചര്‍ച്ചകള്‍ ഉണ്ടാക്കുകയാണ്. വ്യക്തിപരമായ അനുഭവമാണ് ബുക്കിന്‍റെ കാതല്‍. എന്നാല്‍ ആ അനുഭവം കേട്ടാല്‍ ശരിക്കും ഒരു സാധാരണക്കാരന്‍ ഞെട്ടും. വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷം കഴിഞ്ഞു. രണ്ട് കുട്ടികളുടെ മാതാവുമായി. അപ്പോഴാണ് അവര്‍ക്ക് ഭര്‍ത്താവല്ലാതെ മറ്റൊരാളുമായി ശാരീരിക ബന്ധം പൂലര്‍ത്തണമെന്ന് ആഗ്രഹമുണ്ടായത്. 

ഇനിയാണ് ട്വിസ്റ്റ്, ഒരുവര്‍ഷം മുമ്പ് അനീറ്റ ഫേസ്ബുക്കില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തു. ഭര്‍ത്താവും കുട്ടികള്‍ക്കും മറ്റൊരാള്‍ക്കുമൊപ്പം നില്‍ക്കുന്ന തന്‍റെ ചിത്രം. സുഹൃത്തുക്കളും ബന്ധുക്കളും ആരാണ് ചിത്രത്തിലെ യുവാവ് എന്നു ചോദിച്ചപ്പോള്‍, അനീറ്റ പറഞ്ഞു, ഇതാണ് എന്‍റെ കാമുകന്‍. അനീറ്റ ഇപ്പോള്‍ ജീവിക്കുന്നത് ഭര്‍ത്താവ് മാര്‍ക്കിനൊപ്പം മാത്രമല്ല, കാമുകന്‍ ആന്ദ്രേയ്ക്കൊപ്പം കൂടിയാണ്. മൂവരും ഒരേ വീട്ടില്‍. തന്‍റെ ജീവിതത്തിലെ രണ്ട് പുരുഷന്മാരെയും ഒരേപോലെയെന്ന് അനീറ്റ പറയുന്നു.

തന്‍റെയും മാര്‍ക്കിന്‍റെയും ലൈംഗിക ജീവിതത്തിനോ ദാമ്പത്യ ജീവിതത്തിനോ യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ലെന്ന് അനീറ്റ പറയുന്നു. മാര്‍ക്കിന്‍റെ അംഗീകാരം കിട്ടിയതോടെ, കാമുകനെ തിരയലായി പിന്നീടുള്ള ദൗത്യം. വളരെ ശ്രമകരമായ ദൗത്യമായിരുന്നു അതെന്ന് അനീറ്റ പറയുന്നു. കുടുംബത്തെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരു ബന്ധം കണ്ടെത്തേണ്ടിയിരുന്നു. തുടക്കത്തില്‍ കണ്ടെത്തിയവരെയൊന്നും സ്വീകരിക്കാനായില്ല.

ഒടുവില്‍ രണ്ടുവര്‍ഷം മുമ്പാണ് ഒരു ഡേറ്റിങ് വെബ്സൈറ്റിലൂടെ ആന്ദ്രെയെ അനീറ്റ കണ്ടെത്തിയത്. ലൈംഗിക താത്പര്യം മാത്രമല്ല ആന്ദ്രെയെ കണ്ടെത്തിയതിന് പിന്നിലെന്ന് അവര്‍ പറയുന്നു. ഒരുതരം വൈകാരികമായ പിന്തുണകൂടിയാണ് പുതിയ ബന്ധത്തിലൂടെ തനിക്ക് ലഭിക്കുന്നത്. തനിക്കും മാര്‍ക്കിനും ആന്ദ്രെയ്ക്കും ഇഷ്ടമുള്ള പൊതു കാര്യങ്ങളേറെയുണ്ടെന്ന് അനീറ്റ പറയുന്നു. അതുകൊണ്ടുതന്നെ ബന്ധത്തില്‍ ഇതേവരെ ഇസ്വാരസ്യങ്ങളുമുണ്ടായിട്ടില്ല.

അനീറ്റയും ആന്ദ്രെയും ഡേറ്റിങ് തുടങ്ങി ഒമ്പതുമാസത്തിനുശേഷമാണ് മാര്‍ക്കുമായി കൂടിക്കാഴ്ച നടത്തിയത്. അനീറ്റയുടെ മക്കളെ ആന്ദ്രെ കാണുന്നത് ഒരുവര്‍ഷത്തിനുശേഷവും. പിന്നീടാണ് അനീറ്റ  ആപ്പിറ്റൈറ്റ് എന്ന പുസ്തകം ഇപ്പോള്‍ത്തന്നെ ഏറെ ചര്‍ച്ച വിഷയമായിട്ടുണ്ട്. ഒന്നിലേറെ പങ്കാളികളുമൊത്തുള്ള ജീവിതത്തെ എങ്ങനെ ലോകം കാണുന്നുവെന്നത് ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ചൂടുകാലത്ത് എസി ഇല്ലാതെ വീട് തണുപ്പിക്കാം; ഇതാ ചില പൊടിക്കൈകൾ
ഒമേഗ 3 അടങ്ങിയ ഈ ഭക്ഷണങ്ങൾ ഹൃദയത്തെ സംരക്ഷിക്കും