നെഞ്ചിനുള്ളിലെ ബെൽറ്റും ശ്വാസകോശത്തിലെ ജീവനുള്ള മീനും!

By Web DeskFirst Published Jan 25, 2018, 12:32 PM IST
Highlights

കുട്ടികള്‍ കളിക്കുമ്പോഴും മറ്റും അറിയാതെ നാണയം അതുപോലെ മറ്റെന്തെങ്കിലുമൊക്കെ വിഴുങ്ങിപ്പോകുന്ന സംഭവങ്ങള്‍ നിരവധിയാണ്. എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തുന്ന ചില കാര്യങ്ങള്‍ നമ്മുടെ ശരീരത്തിൽ എത്തിയാലോ? ഒരു മൽസ്യം അറിയാതെ വിഴുങ്ങി. അത് ശ്വാസകോശത്തിലെത്തുന്നു. ഉടനെ ശസ്‌ത്രക്രിയയിലൂടെ പുറത്തെടുക്കുമ്പോഴും ആ മൽസ്യം ജീവനോടെ ഇരുന്നാലോ? അത്തരം വിസ്‌മയിപ്പിക്കുന്ന ചില വിവരങ്ങള്‍...

1, നെഞ്ചിനുള്ളിൽ ബെൽറ്റ്...

വലിയ ഒരു കാറപകടത്തിൽപ്പെട്ടാണ് അനുജ് രഞ്ജൻ എന്നയാളെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിയന്തിരമായി നടത്തിയ മേജര്‍ ശസ്‌ത്രക്രിയയ്‌ക്കുശേഷം എട്ട് അടി നീളമുള്ള ഒരു ബെൽറ്റ് ഡോക്‌ടര്‍മാര്‍ അറിയാതെ അനുജിന്റെ നെഞ്ചിനുള്ളിൽവെച്ച് തുന്നിക്കെട്ടി. പിന്നീട് നിര്‍ത്താതെയുള്ള ചുമ കാരണം ടിബി ആണെന്ന് കരുതി മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് നെഞ്ചിനുള്ളിലെ ബെൽറ്റ് കണ്ടെത്തിയത്.

2, ശ്വാസകോശത്തിൽ ജീവനുള്ള മൽസ്യം...

ഉത്തര്‍പ്രദേശിലെ മീററ്റിനടുത്ത് ഒമ്പത് വയസുള്ള ഒരു കുട്ടിയെ കടുത്ത ശ്വാസതടസത്തെതുടര്‍ന്ന് നോയിഡയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പുഴയിൽ കുളിക്കുന്നതിനിടെ 9 സെന്റിമീറ്റര്‍ നീളമുള്ള ഒരു മൽസ്യം കുട്ടിയുടെ വായിലൂടെ ശ്വാസകോശത്തിലെത്തുകയായിരുന്നു. പിന്നീട് ശസ്‌ത്രക്രിയയിലൂടെ ആ മൽസ്യത്തെ പുറത്തെടുക്കുമ്പോഴും അതിന് ജീവനുണ്ടായിരുന്നുവെന്നതാണ് ഏറെ അത്ഭുതപ്പെടുത്തിയ കാര്യം.

3, ജനനേന്ദ്രിയത്തിലൂടെ മൂത്രാശയത്തിൽ കടന്ന മൽസ്യം...

ബംഗളുരുവിനടുത്ത് ഒരു പത്തുവയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഏറെ വിചിത്രമായ കാര്യത്തിനാണ്. വീട്ടിലെ അലങ്കാര മൽസ്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഒരു കുഞ്ഞു മൽസ്യം അവന്റെ ലിംഗത്തിലൂടെ മൂത്രാശയത്തിൽ കടന്നു. കടുത്ത വേദനയെത്തുടര്‍ന്ന് ബംഗളുരുവിലെ ഒരു വലിയ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂത്രാശയ കല്ല് നീക്കം ചെയ്യുന്ന ചികിൽസാരീതിയിലൂടെ ആ മൽസ്യത്തെ ഡോക്‌ടര്‍മാര്‍ പുറത്തെടുക്കുകയായിരുന്നു.

click me!