വായുമലിനീകരണം യുവാക്കളിൽ പക്ഷാഘാതം ഉണ്ടാക്കാം

By Web TeamFirst Published Oct 31, 2018, 9:59 AM IST
Highlights

വായുമലിനീകരണം യുവാക്കളിൽ പക്ഷാഘാതം ഉണ്ടാക്കാമെന്ന് വിദ​ഗ്ധർ. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ  പക്ഷാഘാതം സംഭവിച്ച് മരിക്കുന്ന യുവാക്കളുടെ എണ്ണം വർധിച്ചു വരുന്നു. വായുമലിനീകരണം, പുകവലിയുടെ ഉപയോ​ഗം എന്നിവയാണ് യുവാക്കളിൽ പക്ഷാഘാതം ഉണ്ടാക്കാനുള്ള പ്രധാനം കാരണങ്ങൾ.

വായുമലിനീകരണം യുവാക്കളിൽ പക്ഷാഘാതം ഉണ്ടാക്കാമെന്ന് വിദ​ഗ്ധർ  അഭിപ്രായപ്പെടുന്നു. വായുമലിനീകരണത്തിലൂടെ യുവാക്കളിലെ ളള്ളിലുള്ള ധമനികളിൽ മുറിവേൽക്കാനുള്ള സാധ്യതയും കൂടുതലാണെന്ന് ​ഗുർ​ഗാണിലെ ഫോർട്ടിസ് മെമ്മൊറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഡോ. പ്രവീൺ ഗുപ്ത പറയുന്നു. 

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ  പക്ഷാഘാതം സംഭവിച്ച് മരിക്കുന്ന യുവാക്കളുടെ എണ്ണം വർധിച്ചു വരുന്നു. വായുമലിനീകരണം, പുകവലിയുടെ ഉപയോ​ഗം എന്നിവയാണ് യുവാക്കളിൽ പക്ഷാഘാതം ഉണ്ടാക്കാനുള്ള പ്രധാനം കാരണമെന്ന് ​ഡോ.പ്രവീൺ അഭിപ്രായപ്പെടുന്നു.

വായുമലിനീകരണം ആസ്മ രോ​ഗികളുടെ എണ്ണം കൂട്ടാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലകളിലും വായുമലിനീകരണം കൂടി വരികയാണ്. അത് കൊണ്ട് തന്നെ യുവാക്കളിൽ പക്ഷാഘാതം സംഭവിച്ചുള്ള മരണങ്ങൾ ഉയർന്നു വരികയാണെന്നും അദ്ദേഹം പറയുന്നു. 

വായുമലിനീകരണം ഹൃദയസംബന്ധമായ അസുഖങ്ങൾ കൂട്ടാനുള്ള സാധ്യതയും കൂടുതലാണെന്ന് ഇതിന് മുമ്പ് നടത്തിയ പല പഠനങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ശരീരത്തിന്റെ ഒരു ഭാ​ഗം പൂർണമായും തളർന്നു പോവുക, സംസാരിക്കാനും മനസിലാക്കാനും ബുദ്ധിമുട്ടുണ്ടാവുക, തലകറക്കം എന്നിവയാണ് പക്ഷാഘാതത്തിന്റെ പ്രധാനലക്ഷണങ്ങൾ. ദിവസവും വ്യായാമം ചെയ്യുന്നത് പക്ഷാഘാതം വരാതിരിക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. 


 

click me!