കറ്റാർവാഴ ജെൽ ​ദിവസവും തലയിൽ പുരട്ടിയാലുള്ള ​ഗുണങ്ങൾ

Published : Oct 06, 2018, 11:20 PM IST
കറ്റാർവാഴ ജെൽ ​ദിവസവും തലയിൽ പുരട്ടിയാലുള്ള ​ഗുണങ്ങൾ

Synopsis

മുടി കൊഴിച്ചില്‍ തടയാനുള്ള നല്ലൊരു വഴിയാണ് കറ്റാര്‍ വാഴ. കറ്റാർവാഴ, മുട്ടയുടെ വെള്ള എന്നിവ ചേർത്ത് തലയിൽ പുരട്ടിയാൽ മുടി കൊഴിച്ചിൽ തടയാം. മുടിയ്ക്കു ചേര്‍ന്ന നല്ലൊരു പ്രകൃതിദത്ത കണ്ടീഷണറാണ് കറ്റാര്‍ വാഴ.കഷണ്ടി പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും കറ്റാര്‍വാഴ സഹായിക്കും.

വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് കറ്റാർ വാഴ ജെൽ. ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും കറ്റാര്‍വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് . ഇതിന്‍റെ ഇലകളില്‍ നിറഞ്ഞിരിക്കുന്ന ജെല്ലില്‍ മ്യൂക്കോപോളിസാക്കറൈഡുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ വിറ്റമിനുകള്‍ , അമിനോ ആസിഡുകള്‍ , ഇരുമ്പ് , മാംഗനീസ് , കാത്സ്യം , സിങ്ക് , എന്നിവയും അടങ്ങിയിട്ടുണ്ട്.

വിപണിയില്‍ ഇന്ന് ലഭ്യമായ മിക്ക ക്ലെന്‍സറുകളിലെയും മോയിസ്ചറൈസറുകളിലെയും മറ്റ് ലേപനങ്ങളിലെയും പ്രധാനഘടകമാണ് കറ്റാര്‍ വാഴ. ആന്‍റി ഓക്സിഡന്‍റ് കൂടിയാണ് ഇത്. രോഗപ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുവാനും പൂപ്പല്‍ , ബാക്ടീരിയ എന്നിവയെ ചെറുക്കാനും ഇതിന് കഴിവുണ്ട്.

സൗന്ദര്യസംരക്ഷണത്തിന് കറ്റാര്‍വാഴ

മുഖത്ത് കറുത്തപാടുകൾ മാറാൻ ഏറ്റവും നല്ലതാണ് കറ്റാർവാഴ ജെല്ല്. അല്‍പ്പം കറ്റാര്‍വാഴ ജെല്ല്, തുളസിയില നീര് , പുതിനയിലയുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 15 മിനിറ്റ് നേരത്തേക്ക് മുഖത്തു ലേപനം ചെയ്യുക. പാട നീക്കിയ പാല്‍ തടവി, അഞ്ചു മിനിറ്റിനു ശേഷം വെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ രണ്ടു തവണ വീതം ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകളെ  ഇല്ലാതാക്കും.

കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാര്‍വാഴ ജെല്ല് മസ്‌ലിന്‍ തുണിയില്‍ പൊതിഞ്ഞ് കണ്‍പോളകളിലും കണ്‍തടത്തിലും വയ്ക്കുക.  കറ്റാര്‍വാഴ നീര്, തൈര്, മുള്‍ട്ടാണിമിട്ടി എന്നിവ തുല്യ അളവില്‍ യോജിപ്പിച്ച് തലയില്‍ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് മുടിയുടെ തിളക്കം വര്‍‍ദ്ധിപ്പിക്കാന്‍ സഹായിക്കും .

ഒരു സ്പൂണ്‍ കറ്റാര്‍വാഴ നീരും അര സ്പൂണ്‍ കസ്തൂരി മഞ്ഞളും ചേര്‍ത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് സൂര്യതാപമേറ്റ ചര്‍മത്തിന് വളരെ നല്ലതാണ്. കറ്റാര്‍ വാഴ ചേര്‍ത്ത് കാച്ചിയ എണ്ണ തലയില്‍ തേയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിനും അഴകിനും ഉത്തമമാണ്.

രോഗശാന്തിയേകും കറ്റാര്‍വാഴ. ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനായി പതിവായി വെറുംവയറ്റില്‍ കറ്റാര്‍വാഴനീരും തേനും യോജിപ്പിച്ചത് രണ്ട് സ്പൂണ്‍ വീതം കഴിച്ചാല്‍ മതി. പച്ചമഞ്ഞള്‍ കറ്റാര്‍വാഴ നീരില്‍ അരച്ച് പുരട്ടുന്നത് വ്രണങ്ങള്‍ , കുഴിനഖം എന്നിവ ഇല്ലാതാക്കും. 

കറ്റാർവാഴ മുടിയെ സംരക്ഷിക്കും

 മുടി കൊഴിച്ചില്‍ തടയാനുള്ള നല്ലൊരു വഴിയാണ് കറ്റാര്‍ വാഴ. കറ്റാർവാഴ, മുട്ടയുടെ വെള്ള എന്നിവ ചേർത്ത് തലയിൽ പുരട്ടിയാൽ മുടി കൊഴിച്ചിൽ തടയാം. മുടിയ്ക്കു ചേര്‍ന്ന നല്ലൊരു പ്രകൃതിദത്ത കണ്ടീഷണറാണ് കറ്റാര്‍ വാഴ. രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ലെന്നതു തന്നെ ഇതിന്റെ ഏറ്റവും വലിയ ഗുണം. കഷണ്ടി പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും കറ്റാര്‍വാഴ സഹായിക്കും. ഇതിന്റെ ജെല്‍ തലയോടില്‍ പുരട്ടുന്നത് മുടിവളര്‍ച്ചയെ സഹായിക്കുകയും ചെയ്യും.

മുടിയ്ക്ക് സ്വാഭാവിക ഈര്‍പ്പം നല്‍കാനും ഇതുവഴി നാച്വറല്‍ മോയിസ്ചറൈസറായി പ്രവര്‍ത്തിക്കാനും കറ്റാര്‍ വാഴയ്ക്കു കഴിയും. താരനുള്ള നല്ലൊരു മരുന്നു കൂടിയാണ് കറ്റാര്‍ വാഴ. കറ്റാർവാഴ ജെല്ല്, തൈര്, ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് തലയിൽ പുരട്ടുന്നത് താരൻ അകറ്റാൻ നല്ലതാണ്.  തലയോടിലുണ്ടാകുന്ന ചെറിയ കുരുക്കള്‍ മാറ്റാനും കറ്റാര്‍വാഴ തേയ്കുകന്നതു നല്ലതാണ്. ചൂടുകാലത്ത് തലയ്ക്ക് തണുപ്പു നല്‍കാനും കറ്റാര്‍ വാഴ ജെല്ല് തേയ്ക്കാം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാവിലെയുള്ള ഈ 5 ശീലങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു
മുഖത്തെ കറുത്ത പാടുകൾ മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി