യോനിയിലെ അണുബാധ അകറ്റാൻ കറ്റാർവാഴ ജെൽ

By Web TeamFirst Published Oct 17, 2018, 6:27 PM IST
Highlights

യോനിഭാ​ഗത്തെ അണുബാധ അകറ്റാൻ ഏറ്റവും നല്ലതാണ് കറ്റാർവാഴ ജെൽ. യോനിഭാ​ഗത്ത് സ്ഥിരമായി ചൊറിച്ചിൽ അനുഭവപ്പെടാറുണ്ടെങ്കിൽ  കറ്റാർവാഴ ജെൽ വെളിച്ചെണ്ണയിൽ ചേർത്ത് പുരട്ടുക.‌ ദിവസവും രണ്ട് നേരമെങ്കിലും കറ്റാർവാഴ ജെൽ പുരട്ടുക.അണുക്കൾ നശിക്കാനും ചൊറിച്ചിൽ മാറ്റാനും ഏറെ നല്ലതാണ് കറ്റാർവാഴ ജെൽ. 

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കറ്റാർവാഴ. കറ്റാർവാഴ‌യിൽ വിറ്റാമിൻ എ, സി, ബി 1 , ബി 2, ബി 3 , ബി 6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് . കൂടാതെ മാ​ഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, കാത്സ്യം , സോഡിയം,  ഫോളിക് ആസിഡ്, അമിനോ ആസിഡ് എന്നിവയും കറ്റാർവാഴയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ത്വക്ക് രോ​ഗങ്ങൾ ഇല്ലാതാക്കാൻ ഏറ്റവും നല്ലതാണ് കറ്റാർവാഴ. സൗന്ദര്യത്തിന് മാത്രമല്ല ആരോ​ഗ്യത്തിനും ഏറ്റവും നല്ലതാണ് കറ്റാർവാഴ. കറ്റാര്‍വാഴ ജ്യൂസ് ദിവസവും കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതല്ല.   

യോനിഭാ​ഗത്തെ അണുബാധ അകറ്റാൻ ഏറ്റവും നല്ലതാണ് കറ്റാർവാഴ ജെൽ. യോനിഭാ​ഗത്ത് സ്ഥിരമായി ചൊറിച്ചിൽ അനുഭവപ്പെടാറുണ്ടെങ്കിൽ  കറ്റാർവാഴ ജെൽ വെളിച്ചെണ്ണയിൽ ചേർത്ത് പുരട്ടുക.‌ ദിവസവും രണ്ട് നേരമെങ്കിലും കറ്റാർവാഴ ജെൽ പുരട്ടുക.അണുക്കൾ നശിക്കാനും ചൊറിച്ചിൽ മാറ്റാനും ഏറെ നല്ലതാണ് കറ്റാർവാഴ ജെൽ. 

അത് പോലെ തന്നെ തടി കുറയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ടോ. എങ്കിൽ അതിന് ഏറ്റവും നല്ലതാണ് കറ്റാർവാഴ ജ്യൂസ്. തടി കുറയ്ക്കാൻ ദിവസവും ഒരു ​ഗ്ലാസ് കറ്റാർവാഴ ജ്യൂസ് രാവിലെയോ രാത്രിയോ കുടിക്കാം. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ഏറ്റവും നല്ലതാണ് കറ്റാർവാഴ ജ്യൂസ്. അസിഡിറ്റി, ഫാറ്റി ലിവർ എന്നിവ വരാതിരിക്കാൻ ദിവസവും കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ​ഗുണം ചെയ്യും. മലബന്ധം പ്രശ്നമുള്ളവർ നിർബന്ധമായും കറ്റാർവാഴ ജ്യൂസ് കുടിക്കണം. 

വയറ്റില്‍ നല്ല ബാക്ടീരിയകള്‍ വളരാന്‍ കറ്റാർവാഴ സഹായിക്കും. നെഞ്ചെരിച്ചിൽ തടയാനും ഏറ്റവും നല്ലതാണ്  കറ്റാർവാഴ ജ്യൂസ്.  ചീത്ത കൊളസ്ട്രോൾ അകറ്റി ശരീരഭാരം നിയന്ത്രിക്കാൻ കറ്റാർവാഴ കുടിക്കുന്നത് സഹായകമാകും.  മോണരോ​ഗം, പല്ല് വേദന ,വായ്നാറ്റം എന്നിവ മാറാനും ഏറ്റവും നല്ലതാണ് കറ്റാർവാഴ ജ്യൂസ്. കറ്റാർവാഴ ജെൽ ഉപയോ​ഗിച്ച് പല്ല് തേയ്ച്ചാൽ പല്ല് വേദന അകറ്റാം. കറ്റാർ വാഴയുടെ നീര് ഉപയോ​ഗിച്ച് വായ് കഴുകിയാൽ വായ്നാറ്റം മാറ്റാനാകും. 

കറ്റാർവാഴ ജ്യൂസ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം....

ആദ്യം കറ്റാര്‍ വാഴ ചെടിയുടെ മദ്ധ്യഭാഗത്തുള്ള തണ്ട് പൊട്ടിച്ചെടുക്കാം. ഇതില്‍ നിന്നും ശുദ്ധമായ ജെല്‍ വേര്‍തിരിക്കാം. ഈ ജെല്ലിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി യോജിപ്പിക്കുക. അങ്ങനെ എളുപ്പത്തില്‍ ജ്യൂസ് തയ്യാര്‍. മൂന്ന്- നാല് ദിവസം ഇത് ഉപയോഗിക്കാം. അത് കഴിഞ്ഞാല്‍ ഇതില്‍ നിന്നും ആന്റിയോക്‌സിഡന്റ്‌സ് ഇല്ലാതാകും.
 

click me!