300 കിലോയില്‍ നിന്നും ശരീരഭാരം കുറച്ച് അവര്‍ അത്ഭുതമാകുന്നു

Published : Nov 04, 2017, 01:33 PM ISTUpdated : Oct 04, 2018, 11:59 PM IST
300 കിലോയില്‍ നിന്നും ശരീരഭാരം കുറച്ച് അവര്‍ അത്ഭുതമാകുന്നു

Synopsis

ശരീരഭാരം കുറയ്ക്കുന്നവര്‍ ഏറെയാണ്, എന്നാല്‍ ശരീരഭാരം കുറച്ച് അത്ഭുതമായിരിക്കുകയാണ് അമേരിക്കന്‍ സ്വദേശി ആംബര്‍ റച്ച്ഡിക്. മൂന്നൂറ് കിലോ ശരീരഭാരവുമായി സാധാരണ ജീവിതം സാധിക്കാത്ത നിലയിലായിരുന്നു ആംബര്‍. എഴുന്നേറ്റ് നില്‍ക്കാനോ, നടക്കാനോ എന്തിന് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും കഴിയില്ലായിരുന്നു അവര്‍ക്ക്. കൈകാലുകള്‍ ചുരുങ്ങി മാംസം അടുക്കുകളായി പാളികളായി കിടക്കുന്ന അവസ്ഥയിലായിരുന്നു ആംബറിന്റെ ശരീരം.

അങ്ങനെ ഗ്യാസ്ട്രിക് ബൈപാസിന് വിധേയയാകാന്‍ ആംബര്‍ തീരുമാനിച്ചു. ചികിത്സയ്ക്കായി ടെക്‌സാസിലേക്ക് താമസം മാറ്റി. എന്നാല്‍ അവിടെയും പ്രതിസന്ധി അവസാനിച്ചില്ല. ഇത്രയും ശരീരഭാരവുമായി ശസ്ത്രക്രിയക്ക് വിധേയയാകുന്നത് ജീവന് തന്നെ അപകടമാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. 

എന്നാല്‍ ആംബര്‍ പിന്‍മാറാന്‍ തയ്യാറായില്ല. ഡോക്ടര്‍ നിര്‍ദ്ദേശിച്ച കഠിനമായ ഭക്ഷണ ക്രമം പാലിക്കാന്‍ ആംബര്‍ തയ്യാറായി. അങ്ങനെ കാര്യങ്ങള്‍ ആംബറിന്റെ വഴിക്ക് വന്നു. മൂന്ന് മാസം കൊണ്ട് ശരീരഭാരം എട്ട് കിലോ കുറഞ്ഞു.  ഇതോടെ ആംബറിനും ബന്ധുക്കള്‍ക്കും ആത്മവിശ്വാസമായി. കഠിനമായ ഭക്ഷണക്രമം പാലിച്ചതോടെ ഏഴ് മാസം കൊണ്ട് 39 കിലോ ശരീരഭാരം കുറച്ചു. 

ഇതോടെ ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യാനും ആംബര്‍ തീരുമാനിച്ചു. കഠിന പരിശ്രമം പതിവാക്കിയതോടെ ഒരു വര്‍ഷം കൊണ്ട് ആംബര്‍ 65 കിലോ കുറച്ചു. 65 കിലോ കുറച്ചതോടെയാണ് ആംബറിനെ കണ്ടാല്‍ പരിചയക്കാര്‍ പോലും തിരിച്ചറിയാന്‍ തുടങ്ങിയത്.  വണ്ണം കുറച്ചതോടെ ശരീരത്തില്‍ തൂങ്ങിക്കിടന്ന തൊലി നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് ആംബര്‍ വിധേയയായി. 

ഇപ്പോള്‍ ഒരു തെറാപ്പിസ്റ്റിന്‍റെ മേല്‍നോട്ടത്തിലാണ് ആംബറിന്റെ ചികിത്സ പുരോഗമിക്കുന്നത്. വണ്ണം കാരണം ജീവിതത്തിന്റെ താളം തെറ്റിയ ആംബര്‍ വിഷാദ രോഗത്തിന്റെ വക്കോളം എത്തിയിരുന്നു. ഇനി ജീവിതത്തില്‍ ഭക്ഷണ ക്രമം തെറ്റിക്കില്ലെന്ന കഠിന പ്രതിജ്ഞയിലാണ് ആംബര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

പീൽ ഓഫ് മാസ്ക് ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്താറുണ്ടോ? ശരിയായ രീതി ഇതാ
പാൽ കൊണ്ട് മുഖം വെളുപ്പിക്കാം: വീട്ടിൽ ചെയ്യാവുന്ന എളുപ്പവഴികൾ