ഫ്രഷായ മഞ്ഞളിൽ ശക്തമായ ഗന്ധവും നല്ല നിറവും ഉണ്ടായിരിക്കും. ഇത് പാചകത്തിനും രോഗങ്ങളെ തടയാനും ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും ഉപയോഗിക്കാറുണ്ട്.

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് മഞ്ഞൾ. ഫ്രഷായ മഞ്ഞളിൽ ശക്തമായ ഗന്ധവും നല്ല നിറവും ഉണ്ടായിരിക്കും. ഇത് പാചകത്തിനും രോഗങ്ങളെ തടയാനും ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും ഉപയോഗിക്കാറുണ്ട്. മഞ്ഞൾ കേടുവരാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി.

Add Asianetnews as a Preferred SourcegooglePreferred

കഴുകി ഉണക്കാം

മഞ്ഞൾ കടയിൽ നിന്നും വാങ്ങിയതിന് ശേഷം ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകണം. ഇത് പറ്റിപ്പിടിച്ച അഴുക്കിനെയും അണുക്കളെയും എളുപ്പം ഇല്ലാതാക്കുന്നു. കഴുകിയതിന് ശേഷം ഈർപ്പം ഇല്ലാതെ ഉണക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

വായുകടക്കാത്ത പാത്രം ഉപയോഗിക്കാം

മഞ്ഞൾ നന്നായി ഉണക്കിയതിന് ശേഷം വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. പ്രകാശവും ഈർപ്പവും ഉണ്ടാവാൻ പാടില്ല.

മഞ്ഞൾ പൊടിച്ച് ഉപയോഗിക്കാം

മഞ്ഞൾ മാസങ്ങളോളം കേടുവരാതിരിക്കാൻ പൊടിച്ച് സൂക്ഷിക്കുന്നത് നല്ലതായിരിക്കും. തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി മുറിച്ചതിന് ശേഷം കുറച്ച് ദിവസം വെയിലത്ത് ഉണക്കിയെടുക്കാം. ശേഷം നന്നായി പൊടിച്ച് വായുകടക്കാത്ത പാത്രത്തിലാക്കി സൂക്ഷിച്ചാൽ മതി.

എണ്ണ ഉപയോഗിക്കാം

എണ്ണ ഉപയോഗിച്ചും മഞ്ഞൾ ദിവസങ്ങളോളം കേടുവരാതെ സൂക്ഷിക്കാൻ സാധിക്കും. കഴുകി നന്നായി ഉണക്കിയതിന് ശേഷം കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം. അതുകഴിഞ്ഞ് ജാറിൽ കുറച്ച് എണ്ണ എടുത്തതിന് ശേഷം അതിലേക്ക് മഞ്ഞൾ കഷ്ണങ്ങളിട്ട് വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാം. അതേസമയം തണുപ്പുളള സ്ഥലങ്ങളിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

ഫ്രീസ് ചെയ്യാം

മഞ്ഞൾ ദീർഘകാലം കേടുവരാതിരിക്കാൻ ഫ്രീസ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. മുറിച്ചും അല്ലാതെയും ഇത് സൂക്ഷിക്കാൻ സാധിക്കും. വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് വെച്ചാൽ മതി.