
ജീവനെടുക്കാൻ വരെ കാരണമാകുന്ന രോഗാവസ്ഥയാണ് ആസ്തമ. ശ്വാസോഛോസത്തിനായി ശ്വാസകോശം ബുദ്ധിമുട്ടുന്ന അവസ്ഥയാണിത്. അണുബാധ, വൈകാരികത, കാലാവസ്ഥ, മലിനീകരണം, ചില മരുന്നുകൾ എന്നിവ ആസ്തമക്ക് കാരണമാകാറുണ്ട്. ചുമയും ശബ്ദത്തോടെ ശ്വാസോഛോസം നടത്തുന്നതും നെഞ്ച് വലഞ്ഞുമുറുകുന്നതും ഇതിന്റെ ലക്ഷണങ്ങൾ.
ആസ്തമയെ നിയന്ത്രിച്ചുനിർത്താൻ സാധിക്കുന്ന ചിലപ്രതിവിധികൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. തേൻ ആസ്തമയെ ചികിത്സിക്കുന്നതിനായി പാരമ്പര്യമായി ഉപയോഗിച്ചുവരുന്ന സിദ്ധൗഷധമാണ്. കിടക്കുന്നതിന് മുമ്പ് ഒരു ടീ സ്പുൺ തേനിൽ ഒരു നുള്ള് കറുവാപ്പട്ടയുടെ പൊടി ചേർത്തുകഴിക്കാം. ഇത് തൊണ്ടയിലെ കഫം ഇല്ലാതാക്കുകയും നന്നായി ഉറങ്ങാനും സഹായിക്കും. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞ് അൽപ്പം പഞ്ചസാരയും ചേർത്ത് കഴിക്കാം. ഇത് പതിവായി കഴിക്കുന്നത് ആസ്തമ നിയന്ത്രണ വിധേയമാക്കാൻ സാധിക്കും.
ഒരു കപ്പ് ചൂട് കാപ്പി കഴിക്കുന്നതും നിങ്ങളുടെ ശ്വാസോഛോസത്തെ സുഖകരമാക്കും. മൂന്നോ നാലോ വെളുത്തുള്ളിയുടെ അല്ലി അരക്കപ്പ് പാലിൽ തിളപ്പിച്ച് തണുപ്പിച്ച ശേഷം കഴിക്കാം. പ്രാഥമിക ഘട്ടത്തിലുള്ള ആസ്തമക്ക് ഇത് കൂടുതൽ ഫലപ്രദമാണ്. ആസ്തമയിൽ നിന്നും ആശ്വാസം ലഭിക്കാൻ സഹായിക്കുന്ന ഏതാനും പോംവഴികൾ പരിശോധിക്കാം.
ആന്‍റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ അടങ്ങിയ സവാള ശ്വാസനാളത്തിലെ തടസം നീക്കാൻ സഹായിക്കും. പച്ച സവാള കഴിക്കുന്നത് മികച്ച ശ്വാസോഛ്വാസത്തിന് സഹായകം.
പകുതി ചെറുനാരങ്ങയുടെ നീര് ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് മധുരം ചേർത്ത് കഴിക്കാം. പതിവാക്കിയാൽ ആസ്തമയുടെ പ്രശ്നം കുറക്കാൻ കഴിയും.
ചെറിയ പാത്രത്തിൽ ചൂടുവെള്ളത്തിൽ അഞ്ചോ ആറോ തുള്ളി ലവാണ്ടര്‍ ഒായിൽ ചേർക്കുക. അതിൽ നിന്ന് പത്ത് മുതൽ 15 മിനിറ്റ് വരെ ശ്വാസം പിടിക്കുന്നത് ആസ്തമ ശമനത്തിന് ഏറെ ഫലപ്രദമാണ്.
തേൻ ആസ്തമയെ ചികിത്സിക്കുന്നതിനായി പാരമ്പര്യമായി ഉപയോഗിച്ചുവരുന്ന സിദ്ധൗഷധമാണ്. കിടക്കുന്നതിന് മുമ്പ് ഒരു ടീ സ്പുൺ തേനിൽ ഒരു നുള്ള് കറുവാപ്പട്ടയുടെ പൊടി ചേർത്തുകഴിക്കാം. ഇത് തൊണ്ടയിലെ കഫം ഇല്ലാതാക്കുകയും നന്നായി ഉറങ്ങാനും സഹായിക്കും.
തിളപ്പിച്ച വെള്ളത്തിൽ ചെറിയ കഷ്ണം ഇഞ്ചി ചേർക്കുക. അഞ്ച് മിനിറ്റ് വെച്ച ശേഷം വെള്ളം തണുക്കുന്ന മുറക്ക് കഴിക്കാം.
മൂന്നോ നാലോ വെളുത്തുള്ളിയുടെ അല്ലി അരക്കപ്പ് പാലിൽ തിളപ്പിച്ച് തണുപ്പിച്ച ശേഷം കഴിക്കാം. പ്രാഥമിക ഘട്ടത്തിലുള്ള ആസ്തമക്ക് ഇത് ഏറെ ഫലപ്രദമാണ്.
ആസ്തമക്കുള്ള വീട്ടുപ്രതിവിധികളിൽ ഒന്നാണ് കാപ്പി കുടി. ഒരു കപ്പ് ചൂടുകാപ്പി നിങ്ങളുടെ ശ്വാസനാളിയിലെ തടസം നീക്കുകയും മികച്ച രീതിയിൽ ശ്വാസോഛോസം നടത്താൻ സഹായിക്കുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam