
മെല്‍ബണ്‍: ലോകത്തില്‍ ഏറ്റവും മികച്ചരീതിയില്‍ സെക്‌സില്‍ ഏര്‍പ്പെടുന്നതു ഓസ്‌ട്രേലിയന്‍ പുരുഷന്മാരാണ് എന്നു പഠനം. സോസി ഡെയ്റ്റ്‌സ് എന്ന് ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റാണു സ്ത്രീ പുരുഷന്മാരെ ഉള്‍പ്പെടുത്തി സര്‍വേ നടത്തി വിവരം പുറത്തു വിട്ടത്. പത്തില്‍ എട്ടുമാര്‍ക്കാണു ഓസ്‌ട്രേലിയന്‍ പുരുഷന്മാര്‍ക്കു ലഭിച്ചത്.
ഇതേ പോയ്ന്‍റ് നേടി ദക്ഷിണാഫ്രിക്കയും അമേരിക്കയും ഒപ്പമുണ്ട്. പത്തില്‍ ഏഴ് പോയിന്റ് നേടിയ കാനഡ, ഫ്രാന്‍സ്, ഇന്ത്യ, ഇറ്റലി, സ്‌പെയിന്‍, ജര്‍മനി എന്നി രാജ്യങ്ങള്‍ തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്ത് ഉണ്ട്. ന്യൂസിലന്റ് പുരുഷന്മാരാണ് ഈ കൂട്ടത്തില്‍ ഏറ്റവും പിന്നില്‍. ഇവര്‍ക്കു പത്തില്‍ നാലു പോയിന്റാണ്.
സ്ത്രീകള്‍ക്കിടയിലെ സെക്‌സിലെ മികവില്‍ പത്തില്‍ ഏട്ട് പോയിന്‍റ് നേടി കാനഡ, ഫ്രാന്‍സ്, ഇറ്റലി, അമേരിക്ക എത്തി രാജ്യങ്ങള്‍ ഒന്നാം സ്ഥാനത്ത് ഉണ്ട്. ഇന്ത്യ ജര്‍മനി, ദക്ഷിണാഫ്രിക്ക, അമേരിക്ക എന്നി രാജ്യങ്ങള്‍ക്ക് ഏഴു പോയന്‍റുകളാണ് ലഭിച്ചിരിക്കുന്നത്. ഇതു രണ്ടാം സ്ഥാനമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam