ജീവനില്ലാത്ത ബീജം മനുഷ്യജീവന് ആപത്തോ,പഠനം പറയുന്നതിങ്ങനെ

Published : Oct 11, 2018, 05:38 PM ISTUpdated : Oct 12, 2018, 09:42 PM IST
ജീവനില്ലാത്ത ബീജം മനുഷ്യജീവന് ആപത്തോ,പഠനം പറയുന്നതിങ്ങനെ

Synopsis

ആധുനിക ജീവിതശൈലി, പുകവലി,അമിത മദ്യപാനം എന്നിവയാണ്  പുരുഷ വന്ധ്യത വർദ്ധിക്കാനുള്ള  പ്രധാനകാരണങ്ങൾ.പുരുഷന്മാരിൽ ബീജങ്ങളുടെ എണ്ണം എല്ലാ വർഷവും 2 ശതമാനം കുറഞ്ഞുവരികയാണെന്ന് പഠനത്തിൽ പറയുന്നു.യുഎസിലെയും യൂറോപ്പിലെയും വന്ധ്യത ക്ലീനിക്കുകൾ സന്ദർശിച്ച 2600 പേരിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ.  

പശ്ചാത്യ രാജ്യങ്ങളിൽ പുരുഷ വന്ധ്യത വർദ്ധിച്ച് വരികയാണ്. ആധുനിക ജീവിതശൈലി, പുകവലി,അമിത മദ്യപാനം എന്നിവയാണ് പുരുഷ വന്ധ്യത വർദ്ധിക്കാനുള്ള  പ്രധാനകാരണങ്ങൾ. ബീജങ്ങൾ കുറയുന്നതിന്റെ കാരണങ്ങളെ പറ്റി ഒരു കൂട്ടം ​ഗവേഷകർ പഠനം നടത്തുകയായിരുന്നു. യുഎസിലെയും യൂറോപ്പിലെയും വന്ധ്യത ക്ലീനിക്കുകൾ സന്ദർശിച്ച 2,600 പേരിൽ നിന്ന് പഠനം നടത്തിയപ്പോൾ ​ഗവേഷകർ കണ്ടെത്തിയത് ‍ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. പുരുഷന്മാരിൽ ബീജങ്ങളുടെ എണ്ണം എല്ലാ വർഷവും 2 ശതമാനം കുറഞ്ഞുവരികയാണെന്ന് പഠനത്തിൽ പറയുന്നു. 

1973 മുതൽ 2011 വരെ പാശ്ചാത്യരാജ്യങ്ങളിൽ ബീജങ്ങളുടെ എണ്ണത്തിൽ 59% കുറവുണ്ടായെന്നും പഠനത്തിൽ പറയുന്നു. രാസവസ്തുക്കളുടെ ഉപയോ​ഗം, ഹോർമോൺ വ്യാതിയാനം,മാനസിക സമ്മർദ്ദം, പുകവലി, പൊണ്ണത്തടി ,കഫീൻ, പ്രോസസ് ചെയ്ത മാംസങ്ങളുടെ ഉപയോ​ഗം എന്നിവയാണ് ബീജം കുറയാനുള്ള പ്രധാനകാരണമായി പഠനങ്ങളിൽ പറയുന്നത്.

ബീജങ്ങളിൽ തന്നെ രണ്ട് തരം ഉണ്ടെന്നും ആരോ​​​ഗ്യമില്ലാത്ത ബീജങ്ങൾ മനുഷ്യന്റെ ജീവന് തന്നെ ആപത്താണെന്നാണ് ​ഗവേഷകർ പറയുന്നത്. മിക്ക പുരുഷന്മാരിലും ടെസ്റ്റോസ്റ്റിറോൺ അളവ് കുറഞ്ഞു വരികയാണെന്നും പഠനത്തിൽ പറയുന്നു. ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുകയാണെങ്കിൽ അത് കുഞ്ഞിനെയാകും കൂടുതൽ ബാധിക്കുകയെന്ന് ജെയിംസ് ഹോട്ടലിം​ഗ് പറഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ