ഈ വേനലവധിക്കാലത്ത് ബാങ്കോക്കില്‍ അടിച്ചുപൊളിക്കാന്‍ ചില കാരണങ്ങളുണ്ട്!

By Web DeskFirst Published Apr 12, 2017, 3:32 AM IST
Highlights

ഇന്ത്യയിലെ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ് തായ്‌ലന്‍ഡിലെ ബാങ്കോക്ക്. മനോഹരമായ സ്ഥലങ്ങള്‍ കാണാനും, ഷോപ്പിങിനും ഒട്ടനവധി അവസരങ്ങള്‍ ബാങ്കോക്കിലുണ്ട്. രുചികരമായ തായ് ഭക്ഷണവും അടിപൊളി നിശാപാര്‍ട്ടികളും മനോഹരമായ ബീച്ചുകളുമൊക്കെ ബാങ്കോക്കില്‍ സഞ്ചാരികള്‍ക്കായി കാത്തിരിപ്പുണ്ട്. ഈ വേനലവധിക്കാലത്ത് ഒരു ടൂര്‍ പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും അത് ബാങ്കോക്കിലേക്ക് ആകണം...

ബാങ്കോക്കില്‍ എന്തൊക്കെ കാണണം എന്ന കണ്‍ഫ്യൂഷനൊന്നും വേണ്ടേ വേണ്ട. ബാങ്കോക്കിലെ കാഴ്‌ചകള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഗ്രാന്‍ഡ് പാലസും വാട് ഫോയും

ബാങ്കോക്കിലെ കാഴ്‌ചകളില്‍ പ്രഥമസ്ഥാനം ഗ്രാന്‍ഡ് പാലസിന് തന്നെ നല്‍കണം. തായ്‌ലന്‍ഡിലെ രാമ രാജാവിന്റെ കൊട്ടാരവും അക്കാലത്തെ കോടതിയുമൊക്കെ അടങ്ങിയ സമുച്ചയമാണിത്. ഇതിനടുത്താണ് വാട്ട് ഫോ എന്ന, തായ്‌ലന്‍ഡിലെ ഏറ്റവും വിശുദ്ധമായ മരതക ബുദ്ധ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് ചാരികിടക്കുന്ന ബുദ്ധന്റെ പ്രതിഷ്‌ഠയുള്ളത്. 46 മീറ്ററോളം നീളമുള്ള ഈ ബുദ്ധപ്രതിമ സ്വര്‍ണത്തില്‍ തീര്‍ത്തതാണ്. ബാങ്കോക്കില്‍ ആദ്യമെത്തുന്നവര്‍ ഈ രണ്ടു സ്ഥലങ്ങളും കണ്ടിരിക്കണം.

ഖാവോ സാന്‍ റോഡിലെ ഷോപ്പിങ്

മനോഹരമായ ഒട്ടനവധി കാഴ്‌ചകള്‍ ഇവിടെയുണ്ട്. ഏറ്റവും പ്രധാനമായി എടുത്തുപറയേണ്ടത് ഇവിടുത്തെ വിപുലമായ ഷോപ്പിങ് അനുഭവമാണ്. വസ്‌ത്രങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, പുസ്തകങ്ങള്‍ എന്നിങ്ങനെ വൈവിധ്യമേറിയ നിരവധി സാധനങ്ങള്‍ കുറഞ്ഞ വിലയ്‌ക്ക് ഇവിടെനിന്ന് വാങ്ങിക്കാനാകും. ചെലവ് കുറഞ്ഞ താമസവും ഭക്ഷണവുമാണ് സഞ്ചാരികളെ ഇവിടേക്ക് കൂടുതലായി എത്തിക്കുന്നത്. ഡിജെ - നിശാ പാര്‍ട്ടികള്‍ താല്‍പര്യമുള്ള സഞ്ചാരികള്‍ക്കായി നിരവധി പാര്‍ട്ടി കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്.

ഒഴുകുന്ന വിപണിയില്‍ പോയി വിലപേശാം...

ഫ്ലോട്ടിങ് മാര്‍ക്കറ്റാണ് ഷോപ്പിങ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ ഇഷ്‌ടപ്പെട്ട മറ്റൊരു സ്ഥലം. പരമ്പരാഗതമായ വള്ളത്തിലാണ് കച്ചവടം. ഇവിടെ വിലപേശി ഭക്ഷ്യവസ്‌തുക്കള്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ വാങ്ങാനാകും. രുചികരമായ വിവിധയിനം തായ്‌ വിഭവങ്ങളും ഈ ഒഴുകുന്ന വിപണിയില്‍നിന്ന് വാങ്ങാം.

ഭക്ഷണപ്രിയരേ ഇതിലേ ഇതിലേ...

ബാങ്കോക്കിലെ ചൈനാടൗണ്‍ ഭക്ഷണപ്രിയരുടെ ഇഷ്ട സങ്കേതമാണ്. നഗരത്തിന്റെ പാരമ്പരാഗത തനിമ നിലനിര്‍ത്തിയിട്ടുള്ള ചൈനാടൗണില്‍ എത്തുമ്പോള്‍ തന്നെ രുചിവൈവിധ്യത്തിന്റെ ഗന്ധം വായില്‍ വെള്ളം നിറയ്‌ക്കും. ചൈനീസ് കുടിയേറ്റക്കാരുടെ ഇഷ്‌ടപ്പെട്ട പ്രഭാതഭക്ഷണമാണ് ചൂട് കൊംഗിയാണ് പ്രധാനപ്പെട്ട ഒരു വിഭവം. തായ് ഫ്രൈഡ് ചിക്കന്‍, മധുര കിഴങ്ങ് ബോള്‍, ക്രിസ്‌പി പാന്‍കേക്ക്, തായ് ഫ്രൈഡ് നൂഡില്‍സ്, വൈവിധ്യമേറിയ കടല്‍ മല്‍സ്യവിഭവങ്ങള്‍ എന്നിവയാണ് ചൈനാടൗണിലേക്ക് ഭക്ഷണപ്രേമികളെ മാടിവിളിക്കുന്നത്.

തായ് വിഭവങ്ങള്‍ ഉണ്ടാക്കാന്‍ പഠിക്കാം...

രുവി വൈവിധ്യത്തിന് പെരുമയേറിയതാണ് തായ്‌ലന്‍ഡെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ബാങ്കോക്കിലേക്ക് എത്തുന്ന ഭക്ഷണപ്രിയരായ സഞ്ചാരികളെ കാത്തി പാചകം പഠിപ്പിക്കുന്ന സ്ഥലങ്ങളുണ്ട്. പാചകം പഠിപ്പിക്കാന്‍ നിരവധി ട്യൂട്ടര്‍മാരുമുണ്ട്. ഇതിനായി സിലോമിലെ തായ് കുക്കിങ് സ്‌കൂളിലേക്ക് ചെന്നാല്‍ മതി.

ഇതിനെല്ലാം അപ്പുറമാണ് ബാങ്കോക്ക്...

തായ്‌ലന്‍ഡിലെ മറ്റു മനോഹരമായ സ്ഥലങ്ങളിലേക്കുള്ള കവാടം കൂടിയാണ് ബാങ്കോക്ക്. അതിനാല്‍ ഈ വേനലവധിക്കാലത്തെ യാത്ര ബാങ്കോക്കിലേക്ക് ആക്കാം. ബാങ്കോക്കിലേക്കുള്ള യാത്രയ്‌ക്ക് വിസ്‌മയകരമായ ഓഫറുകളാണ് എയര്‍ഏഷ്യ അവതരിപ്പിച്ചിരിക്കുന്നത്. ബാങ്കോക്കില്‍നിന്ന് തായ്‌ലന്‍ഡിലെ തന്നെ മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളായ ഫുകെറ്റ്, ചിയാങ് മെയ്, കോ സൂമുയി തുടങ്ങിയവ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലേക്കും എയര്‍ഏഷ്യ കുറഞ്ഞ നിരക്കില്‍ വിമാന സര്‍വ്വീസുകള്‍ ലഭ്യമാണ്.

click me!