
ലണ്ടന്‍: പ്രായം സൗന്ദര്യത്തെ തളര്‍ത്തില്ലെന്ന് തെളിയിച്ച് 85 വയസുകാരി സൗന്ദര്യ മത്സരത്തില്‍ വിജയി. ലണ്ടനിലെ കെങ്സ്റ്റണില്‍ നടന്ന മുതിര്‍ന്നവരുടെ സൗന്ദര്യ മത്സരത്തിലാണ് എലിസബത്ത് ലാറ്റേഗണ്‍ വിജയിച്ചത്. സൗന്ദര്യവും ആയുസും കൂട്ടാനുള്ള കഠിന ശ്രമങ്ങളും ക്രിയാത്മകമായ മനസുമാണ് വിജയരഹസ്യമെന്ന് എലിസബത്ത് ലാറ്റേഗണ്‍ പറഞ്ഞു. കെങ്സ്റ്റണ്‍ സിവിക് സെന്‍ററില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്ത 18 വനിതകളില്‍ മുതിര്‍ന്നയാളാണ് എലിസബത്ത്‍.
എന്നാല്‍ എതിരാളികളെക്കാള്‍ വളരെയധികം പ്രായം കൂടിയ എലിസബത്തിന്‍റെ വിജയം കാഴ്ച്ചക്കാരെ ഞെട്ടിച്ചു. പ്രായമായവരുടെ മീല്‍സ് ഓണ്‍ വീല്‍സ് എന്ന സംഘടനയക്കാവശ്യമായ പണം കണ്ടെത്താനാണ് എലിസബത്ത് മത്സരിച്ചത്. എന്നാല്‍ മുന്നൊരുക്കമില്ലാതെയാണ് താന്‍ മത്സരിച്ചതെന്നും തന്നെക്കാള്‍ പ്രായം കുറഞ്ഞ സുന്ദരികള്‍ മത്സരാര്‍ത്ഥികളായി ഉണ്ടായിരുന്നെന്നും എലിസബത്ത് പറഞ്ഞു. വിജയം തനിക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്നതായാണ് എലിസബത്തിന്‍റെ അഭിപ്രായം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam