എണ്ണമയുളള ചര്‍മ്മത്തിന് ഇത് പരീക്ഷിക്കാം

By Web TeamFirst Published Feb 9, 2019, 3:58 PM IST
Highlights

എണ്ണമയമുള്ള ചര്‍മ്മം പലരുടെയും ഒരു പ്രശ്നമാണ്. എണ്ണമയം മൂലം മുഖകുരു വരാനുളള സാധ്യതയും കൂടുതലാണ്.

എണ്ണമയമുള്ള ചര്‍മ്മം പലരുടെയും ഒരു പ്രശ്നമാണ്. എണ്ണമയം മൂലം മുഖകുരു വരാനുളള സാധ്യതയും കൂടുതലാണ്.  അതിനാല്‍ തന്നെ ചര്‍മ്മം നല്ലതുപോലെ ശ്രദ്ധിക്കുക അനുവാര്യമാണ്. എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടക്ക് മുഖം നല്ല പോലെ കഴുകുക എന്നതാണ്. ഇതിനായി നല്ലൊരു ഫെയ്‌സ്‌വാഷും ഉപയോഗിക്കാം. ഇത് എണ്ണമയമുള്ള ചര്‍മ്മത്തെ ചെറുക്കാന്‍ സഹായിക്കും.  രാവിലെ എഴുന്നേറ്റ ഉടനെയും രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പും മുഖം കഴുകുന്നത് എണ്ണമയം ഉല്പാദനം തടയും.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഭക്ഷണമാണ്.  എണ്ണ ഉല്‍പാദനം കൂട്ടാന്‍ ഭക്ഷണക്രമം ഇടയാക്കും. വിറ്റാമിന്‍ എ അടങ്ങിയ ആഹാരം ധാരാളമായി കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല മദ്യപാനം കുറയ്ക്കുന്നതും എണ്ണമയമുള്ള, ഭക്ഷണം ഒഴിവാക്കുന്നതും ഗുണം ചെയ്യും. വീട്ടില്‍ നിന്ന് ഉണ്ടാക്കാന്‍ പറ്റിയ  മാസ്‌കുകള്‍ ഉപയോഗിക്കുന്നത് വഴി മുഖത്തെ എണ്ണമയം കുറയും. 

click me!