
ജാമി ഗ്രാങ്ഗര്‍ എന്ന യുവാവ് തേനിച്ചക്കൂടിന് മുകളിലാണ് ഇരിക്കുന്നത്. സംഭവം സാഹസികതയാണെന്ന് കരുതേണ്ട. വലിയ തുകയ്ക്ക് ബെറ്റ് വെച്ച് നഗ്നനായി തേനീച്ചക്കൂടിന് മുകളില്‍ ഇരിക്കുകയായിരുന്നു ഇദ്ദേഹം. ന്യൂസിലന്‍ഡിലാണ് ഈ വിചിത്ര ബെറ്റ് നടന്നത്. 27കാരനായ ജാമി തേനീച്ച വളര്‍ത്തല്‍ സൂക്ഷിപ്പുകാരനാണ്. ദിവസവും ആയിരക്കണക്കിന് തേനീച്ചകളോടാണ് ഇയാള്‍ ഇടപഴകുന്നത്.
തുടര്‍ന്ന് ഇയാളുടെ ബന്ധുവാണ് 30 സെക്കന്‍ഡ് തേനീച്ചക്കൂടിന് മുന്‍പില്‍ ഇരിക്കാമോയെന്ന് ചോദിച്ചത്. ഇരുവരും 1000ന്യൂസിലാന്‍റ് ഡോളറിനാണ് ബെറ്റ് വെച്ചത്. ജാമി ഇരിക്കുന്നതിന് മുന്‍പ് ഒരാള്‍ ഇരുന്നെങ്കിലും 19 സെക്കന്‍ഡ് ആയപ്പോള്‍ കടി കൊണ്ട് എഴുന്നേല്‍ക്കുകയായിരുന്നു.
തുടര്‍ന്നാണ് ജാമി ഈ സാഹസത്തിന് മുതിര്‍ന്നത്. 30 സെക്കന്‍ഡ് ഇരുന്നാല്‍ ഇത്രയും തുക കിട്ടുമല്ലോയെന്നു മാത്രമേ താന്‍ ചിന്തിച്ചുള്ളുവെന്ന് ജാമി പറയുന്നു. തേനീച്ച കുത്തിയപ്പോള്‍ വേനദ കടിച്ചമര്‍ത്തി ഇരുന്ന ജാമി, അവസാനം എഴുന്നേറ്റ് ഓടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam