രക്തസമ്മര്‍ദ്ദമകറ്റാന്‍ കഴിക്കാം ഒരേയൊരു ജ്യൂസ്...

By Web TeamFirst Published Dec 2, 2018, 4:48 PM IST
Highlights

സോഡിയത്തിന്റെ അളവ് അമിതമായിട്ടുള്ള ഭക്ഷണമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ പ്രധാനമായും ഒഴിവാക്കേണ്ടത്. പുകവലിയും മദ്യപാനവും പാടെ ഉപേക്ഷിച്ച്, ഒരു 'ബാലന്‍സ്ഡ്' ഡയറ്റ് കൃത്യമായും സൂക്ഷിക്കണം

രക്തസമ്മര്‍ദ്ദം, ഇന്ന് വളരെ സാധാരണമായി കണക്കാക്കപ്പെടുന്ന ഒരു അസുഖമായി മാറിക്കഴിഞ്ഞു. എന്നാല്‍ നിരവധി പേരാണ് വര്‍ഷാവര്‍ഷം രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ബാധിച്ച് മരണത്തിന് കീഴടങ്ങുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചികിത്സ കൊണ്ട് മാത്രമല്ല, ജീവിതചര്യകളും ഡയറ്റുമെല്ലാം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കാറുണ്ട്. 

സോഡിയത്തിന്റെ അളവ് അമിതമായിട്ടുള്ള ഭക്ഷണമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ പ്രധാനമായും ഒഴിവാക്കേണ്ടത്. പുകവലിയും മദ്യപാനവും പാടെ ഉപേക്ഷിച്ച്, ഒരു 'ബാലന്‍സ്ഡ്' ഡയറ്റ് കൃത്യമായും സൂക്ഷിക്കണം. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കാം. ഇതില്‍ തന്നെ ചിലയിനം പഴങ്ങളും പച്ചക്കറികളുമെല്ലാം കൂടുതലായി കഴിക്കാം. അത്തരത്തില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് കഴിക്കാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് ബീറ്റ്‌റൂട്ട്. ഇത് വെരഉതെ കഴിക്കുകയല്ല, മറിച്ച് ജ്യൂസാക്കി കഴിക്കുന്നതാണ് ഗുണകരം. 

ബീറ്റ്‌റൂട്ട് എങ്ങനെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നു?

ബീറ്റ്‌റൂട്ടിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ രക്തസമ്മര്‍ദ്ദത്തെ ഉയരാതെ കാക്കുന്നു. മാത്രമല്ല, കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കാന്‍ സഹായിക്കുന്നു. നാഡീപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താന്‍ വിറ്റാമിന്‍- ബിയും സഹായിക്കുന്നു. നാഡീപ്രവര്‍ത്തനങ്ങള്‍ സുഗമമായെങ്കില്‍ മാത്രമേ ഹൃദയവും ആരോഗ്യത്തോടെയിരിക്കൂ. ഗുണങ്ങളൊന്നും ചോര്‍ന്നുപോകാതിരിക്കാന്‍ ബീറ്റ്‌റൂട്ട് ജ്യൂസാക്കി കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. 

കുറഞ്ഞയളവില്‍ മാത്രം കലോറി അടങ്ങിയിട്ടുള്ളതിനാല്‍ അമിതവണ്ണമുള്ളവര്‍ക്കും ബീറ്റ്‌റൂട്ട് ധാരാളമായി കഴിക്കാവുന്നതാണ്. കലോറി കുറവെങ്കിലും ഇത് ശരീരത്തിന് നല്‍കുന്ന ഊര്‍ജ്ജം ചില്ലറയല്ല.
 

click me!