അന്ന് 115 കിലോ ഭാരം, നാല് മാസം കൊണ്ട് 30 കിലോ കുറച്ചത് ക്യത്യമായ ഡയറ്റിലൂടെ

By Web TeamFirst Published Oct 14, 2018, 1:04 PM IST
Highlights

 ബാങ്കിങ് മേഖലയില്‍ ജോലി ചെയ്തിരുന്ന ഹിരണ്‍ യോഗേഷ് ഷാ എന്ന 27 കാരൻ നാല് മാസം കൊണ്ടാണ് 30 കിലോ കുറച്ചത്. ക്യത്യമായ ഡയറ്റിലൂടെയാണ് 115 കിലോ ഭാരമുണ്ടായിരുന്ന ഹിരണ്‍  30 കിലോ കുറച്ചത്.തടി വച്ചതോടെ പലരും കളിയാക്കാൻ തുടങ്ങി. ആത്മവിശ്വാസം ഇല്ലാതെയായി.ജോലി ചെയ്യാനുള്ള താൽപര്യം കുറഞ്ഞുവെന്ന് ഹിരൺ പറഞ്ഞു.

പലരും പൊണ്ണത്തടിയായി കഴിഞ്ഞാൽ പിന്നെ തടി കുറയ്ക്കാൻ വേണ്ടിയുള്ള ഒാട്ടത്തിലാകും. ജിമ്മിൽ പോവുകയും യോ​ഗ ചെയ്യുകയും എല്ലാം ചെയ്യും പക്ഷേ കുറയുന്നില്ലെന്നാണ് പലരും പറയുന്ന പരാതി.  ബാങ്കിങ് മേഖലയില്‍ ജോലി ചെയ്തിരുന്ന ഹിരണ്‍ യോഗേഷ് ഷാ എന്ന 27 കാരൻ നാല് മാസം കൊണ്ടാണ് 30 കിലോ കുറച്ചത്. ക്യത്യമായ ഡയറ്റിലൂടെയാണ് 115 കിലോ ഭാരമുണ്ടായിരുന്ന ഹിരണ്‍  30 കിലോ കുറച്ചത്. 

സിഎയ്ക്ക് പഠിക്കുന്ന സമയത്താണ് ഭാരം കൂടാൻ തുടങ്ങിയതെന്നു ഹിരണ്‍ പറയുന്നു. രാത്രി ഉറങ്ങാതിരുന്നു പഠിക്കുന്നതും പുറത്തു നിന്നുള്ള ഭക്ഷണവുമെല്ലാം കൂടി ജീവിതശൈലി തന്നെ മാറ്റിമറിച്ചെന്നും ഹിരൺ പറയുന്നു. തടി വച്ചതോടെ പലരും കളിയാക്കാൻ തുടങ്ങി. ആത്മവിശ്വാസം ഇല്ലാതെയായി.

ജോലി ചെയ്യാനുള്ള താൽപര്യം കുറഞ്ഞുവെന്ന് ഹിരൺ പറഞ്ഞു. അവസാനം തടി കുറയ്ക്കണമെന്ന് തീരുമാനിക്കുകയായിരുന്നു.പുറത്തുനിന്നു കഴിക്കുന്ന ശീലം അവസാനിപ്പിച്ചു.വീട്ടിലെ ഭക്ഷണം മാത്രം കഴിക്കാൻ തുടങ്ങി.എണ്ണ പലഹാരങ്ങൾ, സ്വീറ്റ്സ്, ചായ, കാപ്പി എന്നിവ പൂർണമായും ഒഴിവാക്കി. തടി കുറയ്ക്കണമെന്ന് തീരുമാനിച്ച അന്ന് മുതൽ ക്യത്യമായ ഡയറ്റ് ഫോളോ ചെയ്യാൻ തുടങ്ങിയെന്ന് ഹിരൺ പറയുന്നു. ഹിരൺ ഫോളോ ചെയ്തിരുന്ന ഡയറ്റ് താഴേ ചേർക്കുന്നു:

 പ്രഭാതഭക്ഷണം- 1 കപ്പ് പഴങ്ങൾ,ഒാട്സ്,പാൽ 1 കപ്പ്

ഉച്ചയ്ക്ക് കഴിച്ചിരുന്നത്-  പലതരം പച്ചക്കറികള്‍ ചേര്‍ത്താണ് എപ്പോഴും ഉച്ചയ്ക്കുള്ള ആഹാരം തയാറാക്കിയിരുന്നത്. പനീര്‍, ഓട്സ് എന്നിവ കൂടുതല്‍ ഉള്‍പ്പെടുത്തി. സാധാരണ റൊട്ടിക്ക് പകരം വീറ്റ്‌ ബ്രൗൺ റൊട്ടി ആക്കി. സാലഡ് കൂടുതല്‍ ഉള്‍പ്പെടുത്തി.ക്യാരറ്റ്,ബീറ്റ് റൂട്ട് , വെള്ളരിക്ക എന്നിവ കൂടുതൽ കഴിക്കാൻ തുടങ്ങി. 

അത്താഴം - വൈകിട്ട് 7ന് മുൻപായി കഴിക്കാന്‍ ശ്രദ്ധിച്ചിരുന്നു. സാലഡ്, ഓട്സ്, പനീര്‍, സൂപ്പ് എന്നിവയായിരുന്നു രാത്രിയിൽ പ്രധാനമായും കഴിച്ചിരുന്നത്.ദിവസവും 45 മിനിറ്റ് നടക്കാൻ പോകുമായിരുന്നു. ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് കുറഞ്ഞതോടെ വണ്ണം കുറയാന്‍ തുടങ്ങിയതായി ഹിരണ്‍ പറയുന്നു.
 

click me!