
പുസ്തകത്തിൽ കളറിങ് നടത്തുന്നത് കുഞ്ഞുങ്ങൾക്ക് മാത്രമല്ല, പ്രായപൂർത്തിയെത്തിയവർക്കും ഗുണപ്രദമെന്ന് പുതിയ പഠനങ്ങൾ. ദുഷ്കരമായ ജോലികളിലും മറ്റും മുഴുകിയവർക്ക് അതിന്‍റെ പിരിമുറുക്കങ്ങളിൽ നിന്ന് മോചനം നേടാനും ഇതുവഴിയൊരുന്നു. നിങ്ങളുടെ മാനസികാവസ്ഥയിൽ തന്നെ മാറ്റമുണ്ടാക്കും.
മോശം മാനസികാവസ്ഥയും അതുവഴിയുണ്ടാകുന്ന പിരിമുറക്കവും കുറക്കാൻ കളറിങ് സഹായിക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ അമേരിക്കയിലെ ഫിലാഡൽഫിയയിലെ ഡ്രക്സൽ സർവകലാശാലയിലെ അസി. പ്രഫസർ ഗിരിജ കൈമൾ പറഞ്ഞു. എന്നാൽ ഇത് വ്യക്തിത്വ വികസനത്തെയോ ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിനെയോ സ്വാധീനിക്കുന്നതായി ഗവേഷകർക്ക് കണ്ടെത്താനായിട്ടില്ല.
കനേഡിയൻ ആർട് തെറാപ്പി അസോസിയേഷൻ ജേണലിൽ ആണ് പഠനം പ്രസിദ്ധീകരിച്ചത്. രണ്ട് രീതിയിൽ 40 മിനിറ്റ് നേരം കളറിങ് നടത്തിയാണ് കണ്ടെത്തലിന് അടിസ്ഥാനമായ നിഗമനത്തിലേക്ക് ഗവേഷകർ എത്തിയത്. ഒരു വിഭാഗം യഥാർഥ കളറിങ് നടത്തിയപ്പോൾ മറ്റൊരു വിഭാഗം തെറാപ്പി എന്ന നിലയിലും കളറിങിൽ ഏർപ്പെട്ടു. ഇയാളുടെ മാനസിക പിരിമുറക്ക നിലയിൽ കാര്യമായ മാറ്റം കണ്ടെത്താനായി.
19നും 67നും വയസിനിടയിലുള്ളവരാണ് ഇൗ അഭ്യാസത്തിൽ പങ്കാളികളായത്. അഭ്യാസത്തിന് മുമ്പ് മുഴുവൻ പേരുടെയും മാനസിക നില രേഖപ്പെടുത്തിയിരുന്നു. മോശം മാനസിക നിലയുള്ളവരിലാണ് വലിയ മാറ്റം കാണാനായത്. അവരുടെ പിരിമുറക്കങ്ങളുടെ തോതിൽ ശ്രദ്ധേയമായ കുറവ് കണ്ടെത്താനുമായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam