ദിവസവും ഇഞ്ചി കഴിച്ചാല്‍ ചില ഗുണങ്ങള്‍

By Web DeskFirst Published Dec 6, 2016, 1:32 PM IST
Highlights

ഹൃദയത്തിന് നല്ലതാണ് ഇഞ്ചി

ഹൃദയാരോഗ്യത്തിന്‍റെ സംരക്ഷണത്തിന് ഏറ്റവും നല്ല ഒരു മാര്‍ഗ്ഗമാണ് ഇഞ്ചി. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇഞ്ചി സഹായിയ്ക്കുന്നു.മൂന്നു ഗ്രാം ഇഞ്ചി ദിവസവും കഴിച്ചാല്‍ കൊളസ്ട്രോള്‍ അത്ഭുതകരമായ രീതിയില്‍ കുറയുന്നത് കാണാം.ഹൈപ്പര്‍ ടെന്‍ഷന്‍,സ്ട്രോക്ക്,ഹൃദയാഘാതം എന്നിവ തടയാനും ഇത് മൂലം സഹായകമാകും.

ജലദോഷം തടയും

ജലദോഷം,മൂക്കടപ്പ് പോലെയുള്ള സാധാരണ അസുഖങ്ങള്‍ തടയാന്‍ ഇഞ്ചി കഴിച്ചാല്‍ മതി.ഇഞ്ചിയിലെ ജിഞ്ചെറോള്‍ എന്ന ആന്റി ഓക്സിഡന്‍റ് ഇന്‍ഫെക്ഷനുകള്‍ തടയും.

തലകറക്കം തടയും

പ്രത്യേകിച്ചും  ഗര്‍ഭകാലത്തെ രാവിലെയുള്ള തലകറക്കം ഒഴിവാക്കാന്‍ ഇഞ്ചി കഴിച്ചാല്‍ മതി.

ദഹനക്കേട് മാറ്റും

വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ക്കും ഇഞ്ചിയും ഉപ്പും ചേര്‍ത്ത് കഴിച്ചാല്‍ മതി

മൈഗ്രേയിന് ആശ്വാസം

മൈഗ്രേയിന്‍ പോലെയുള്ള രോഗങ്ങള്‍ക്ക് ആശ്വാസമാണ് ഇഞ്ചി.സുമാട്രിപ്പാന്‍ എന്ന മൈഗ്രെയിന്റെ മരുന്നിനു തുല്യമായ ശക്തിയാണ് ഇഞ്ചിയിലെ ഘടകങ്ങള്‍ക്കും ഉള്ളത്.

ശരീരഭാരം കുറയ്ക്കും

ശരീര ഭാരം കുറയ്ക്കാന്‍ ഇഞ്ചി ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കുക.ദഹനം വര്‍ദ്ധിപ്പിച്ച് ശരീരത്തിന്റെ പ്രവര്‍ത്തന ക്ഷമത കൂട്ടും ഇഞ്ചി.രാവിലെ വെറും വയറ്റില്‍ ഇഞ്ചി വെറുതെ കഴിച്ചാല്‍ പോലും നാല്‍പ്പത് കലോറിയോളം കൊഴുപ്പ് കത്തുമത്രേ

click me!