
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് കുരുമുളക്. കുരുമുളകിന് നിങ്ങളറിയാത്ത ചില ഔഷധഗുണങ്ങളുണ്ട്. തലവേദന,പനി,ചുമ എന്നിങ്ങനെ വേണ്ട എല്ലാ പ്രശ്നങ്ങൾക്കും കുരുമുളക് കഴിക്കുന്നത് ഗുണം ചെയ്യും.
1. ചുമയ്ക്ക് അരസ്പൂൺ കുരുമുളക് പൊടി അരസ്പൂൺ തേനിൽ ചാലിച്ച് ഒരു ദിവസം മൂന്നോ നാലോ തവണ കഴിക്കുക. ചുമ മാറാൻ ഇത് ഏറെ നല്ലതാണ്. തൊണ്ടവേദന മാറാൻ കുരുമുളക് പൊടി നെയ്യ്, കൽക്കണ്ടം എന്നിവയ്ക്കൊപ്പം ചേർത്ത് കഴിക്കുന്നത് നല്ലതാണ്.
2. കുരുമുളക് പൊടി,തേനും നെയ്യുമായി ചേര്‍ത്ത് കഴിച്ചാൽ ശ്വാസമുട്ടൽ, ജലദോഷം എന്നിവ മാറാൻ സഹായിക്കും.
3. പെെൽസ് മാറാനും കുരുമുളക് ഏറെ നല്ലതാണ്. അൽപം കുരുമുളക് പൊടി, പെരും ജീരകം പൊടി എന്നിവ ചേർത്ത് തേനില്‍ ചാലിച്ചു ഒരു സ്പൂണ്‍ വീതം ദിവസവും കഴിക്കുക. തുടക്കത്തിലെ തന്നെ ഇതിന് പരിഹാരം കാണാനാകും.
4. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ദിവസവും ഒരു സ്പൂൺ കുരുമുളക് പൊടി കഴിക്കുന്നത് നല്ലതാണ്. പ്രതിരോധശേഷി കൂട്ടാൻ ദിവസവും കുരുമുളക് വെള്ളം കുടിക്കാം.
5.അരസ്പൂൺ കുരുമുളക് പൊടി, അൽപം നെയ്യ് എന്നിവ ഒരുമിച്ച് ചേർത്ത് കുഴച്ച് ദിവസവും രാവിലെയും വൈകുന്നേരവും കഴിക്കുന്നത് കണ്ണിന്റെ കാഴ്ച ശക്തി വർദ്ധിപ്പിക്കും.
6. മോരിൽ അൽപം കുരുമുളക് പൊടി ചേർത്ത് കഴിയ്ക്കുന്നതും കൃമി നശിയ്ക്കുന്നതിന് ഫലപ്രദമാണ്.
7. തടി കുറയാനും കുരുമുളക് വെള്ളം കുടിക്കുന്നത് നല്ലതാണ്. ദിവസവും രാവിലെ ഒരു കപ്പ് കുരുമുളക് വെള്ളം കുടിക്കാൻ ശ്രമിക്കുക.
8. ത്വക്ക് രോഗങ്ങളെ നിയന്ത്രിക്കാൻ കുരുമുളകിന് സാധിക്കും.ആസ്മ പോലുള്ള അസുഖങ്ങളെ തടയാൻ കുരുമുളക് പൊടി കഴിക്കുന്നത് ഉത്തമമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam