ഏലയ്ക്കയുടെ നിങ്ങളറിയാത്ത 7 ​ഗുണങ്ങൾ

Web Desk |  
Published : Jul 12, 2018, 08:31 AM ISTUpdated : Oct 04, 2018, 02:50 PM IST
ഏലയ്ക്കയുടെ നിങ്ങളറിയാത്ത 7 ​ഗുണങ്ങൾ

Synopsis

ക്യാൻസർ തടയാൻ ഏലയ്ക്ക നല്ലതാണ്. ത്വക്ക് രോ​ഗങ്ങളെ നിയന്ത്രിക്കാൻ ഏലയ്ക്ക സഹായിക്കും. 

എല്ലാതരം ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ഏലയ്ക്ക. സു​​ഗന്ധം കൊണ്ട് മാത്രമല്ല ​ഗുണം കൊണ്ടും ഏലയ്ക്ക മുന്നിലാണ്. ദിവസവും ഏലയ്ക്ക കഴിച്ചാലുള്ള ​ഗുണം ചെറുതല്ല. ഏലയ്ക്ക കഴിച്ചാലുള്ള ​ഗുണം എന്തൊക്കെയാണെന്ന് അറിയേണ്ടേ. 

1. ഏലക്കയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഹൃദയാഘാതത്തെ കുറയ്ക്കുന്നു. നാരുകള്‍, കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പോഷകഘടകങ്ങള്‍, ഹൃദയസംഭരണം എന്നിവയും ഏലക്കയില്‍ അടങ്ങിയിട്ടുണ്ട്. 

2. ക്യാൻസർ തടയാൻ ഏലയ്ക്ക നല്ലതാണ്.ദിവസവും ഏലയ്ക്ക കഴിച്ചാൽ രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

3. ഏലയ്ക്കയ്ക്ക് വിഷാദരോഗത്തെ നേരിടാനുള്ള സവിശേഷമായ കഴിവുണ്ട്. ഏലക്ക പൊടിച്ചതിനുശേഷം നിങ്ങളുടെ ദൈനംദിന ചായയില്‍ തിളപ്പിച്ച് കുടിക്കുന്നതിലൂടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തും. ആസ്മ തടയാൻ ഏലയ്ക്ക മുന്നിലാണ്. 

4. ആസ്തമ, ബ്രോങ്കൈറ്റിസ്, മറ്റ് നിരവധി ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ തടയാൻ ദിവസവും ഏലയ്ക്ക കഴിക്കുന്നത് ​ഗുണം ചെയ്യും. 

5. പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് ഏലക്കയില്‍ അടങ്ങിരുന്ന ധാതുക്കളായ മാംഗനീസ് വളരെയധികം സഹായിക്കുമെന്ന് വിവിധ പഠനങ്ങള്‍ പറയുന്നുണ്ട്. 

6. ലൈംഗികശേഷി വര്‍ദ്ധിപ്പിക്കനായി ഉപയോഗിക്കുന്ന മരുന്നുകളിലെ സ്ഥിരം സാന്നിധ്യങ്ങളില്‍ ഒന്നാണ് ഏലക്ക. ഏലക്കയുടെ പൊടിച്ചില്‍ ചെറിയ തോതില്‍ നാരുകള്‍ ഉത്തേജിപ്പിക്കുകയും ഉദ്വമനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

7. ഏലയ്ക്കയിൽ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ഒരു ശക്തമായ ആന്റി ഓക്‌സിഡന്റാണ്. ത്വക്ക് രോ​ഗങ്ങളെ നിയന്ത്രിക്കാൻ ഏലയ്ക്ക സഹായിക്കും. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ ഇതാണ്
രോഗ പ്രതിരോധശേഷി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ