
ലണ്ടൻ: സെെക്കിൾ ചവിട്ടാൻ ഇന്നത്തെ കാലത്ത് പലർക്കും മടിയാണ്. ബെെക്കും കാറും തന്നെയാണ് ഇന്ന് അധികം പേരും ഉപയോഗിക്കുന്നത്. അത് കൊണ്ട് തന്നെ ആരോഗ്യപ്രശ്നങ്ങളും അത് പോലെ കൂടുന്നു. പ്രമേഹം, കൊളസ്ട്രോൾ പോലുള്ള ജീവിതശെെലി രോഗങ്ങൾ ഇന്ന് പലരിലും കണ്ട് വരുന്നു. എന്നാൽ ഈ ജീവിതശെെലി രോഗങ്ങൾ മാറണമെങ്കിൽ ദിവസവും സെെക്കിൾ ചവിട്ടിയാൽ മതിയാകും. ദിവസവും സെെക്കിൾ ചവിട്ടിയാൽ ജീവിതശെെലി രോഗങ്ങൾ മാറുമെന്ന് പഠനം.
നഗരങ്ങളിലെ വായു മലിനീകരണം കുറയ്ക്കാൻ ദിവസവും സെെക്കിൾ സവാരി ചെയ്യുന്നത് സഹായിക്കുമെന്ന് പഠനത്തിൽ പറയുന്നു. ബെൽജിയത്തിലെ ഹസ്സെൽറ്റ് യൂണിവേഴ്സിറ്റിയും ലണ്ടനിൽ ഇമ്പീരിയൽ കോളേജിലെ ഗവേഷകരുമാണ് പഠനം നടത്തിയത്. ഇലക്ട്രോണിക് ബൈക്കിൽ (ഇ-ബൈക്ക്) സവാരി ചെയ്യുന്നവർക്ക് അമിതഭാരമാണ് കണ്ട് വരുന്നതെന്ന് പഠനത്തിൽ പറയുന്നു. അവരിൽ ഉയർന്ന ബിഎംഐയാകും കാണാനാവുകയെന്ന് ഗവേഷകർ പറയുന്നു.
ജേർണൽ എൻവയോൺമെന്റൽ ഇന്റർനാഷണൽ മാഗസിനിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാലക്രമേണ 2,000 നഗരവാസികൾക്ക് പിന്നാലെ, കാർ ഡ്രൈവിംഗ് മുതൽ സൈക്കിളിംഗിലേക്ക് മാറിപ്പോകുന്ന പുരുഷൻമാർ ശരാശരി 0.75 കി.ഗ്രാം ഭാരം കുറയുന്നു. ഇത് 0.24 ബി.എം.ഐയുടെ ശരാശരി കുറയുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത് അൽപ്പം കുറവാണ്. നഗരങ്ങളിൽ സെെക്കിൾ സവാരി നിർബന്ധമാക്കിയാൽ വായു മലിനീകരണം കുറയുന്നതോടൊപ്പം തന്നെ പൊണ്ണത്തടി കുറയാനും സഹായിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam