ഗോൾഡൻ ബെറി നിസാരക്കാരനല്ല; ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

Published : Sep 06, 2018, 08:15 PM ISTUpdated : Sep 10, 2018, 04:20 AM IST
ഗോൾഡൻ ബെറി നിസാരക്കാരനല്ല; ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

Synopsis

ഗോൾഡൻ ബറി കഴിച്ചാലുള്ള ​ഗുണങ്ങൾ നിരവധിയാണ്.പ്രമേഹരോ​ഗികൾ നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് ​ഗോൾഡൻ ബറി. ​ഗോൾഡൻ ബറിയിൽ ഫെെബറുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹം കുറയ്ക്കാൻ സഹായിക്കും.

മഴക്കാലത്ത് മാത്രം കണ്ട് വരുന്ന ചെടിയാണ് ​ഗോൾഡൻ ബറി. ഞൊട്ടയ്ക്ക, മൊട്ടാംബ്ലി, മലതക്കാളിക്കീര അങ്ങനെ നിരവധി പേരുകളിൽ ​ഗോൾഡൻ ബറി അറിയപ്പെടുന്നു. പുൽച്ചെടിയായി മാത്രം കാണുന്ന ഗോൾഡൻ ബറി അത്ര നിസാരക്കാരനല്ല. ​ഗോൾഡൻ ബറി കഴിച്ചാലുള്ള ​ഗുണങ്ങൾ നിരവധിയാണ്. ആപ്പിൾ,മാങ്ങ, മുന്തിരി എന്നിവയെക്കാൾ ​​ഗുണം നൽകുന്ന ഫലമാണ് ഗോൾഡൻ ബറി. 

നേത്ര സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് ​ഗോൾഡൻ ബറി. ദക്ഷിണാഫ്രിക്ക, അമേരിക്ക, ഇന്ത്യ, ചൈന എന്നിവിടങ്ങളിലാണ് പൊതുവായി ​ഗോൾഡൻ ബറി കാണാറുള്ളത്.  വൈറ്റമിൻ സിയും എയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.  

പോളിഫിനോൾ, കാറോടിനോയിഡ് എന്നിവ ഇതിന്റെ ഫലത്തിൽ അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദം നിയന്ത്രിക്കാൻ ഉപയോഗിക്കാറുണ്ട്. കാത്സ്യം, ഫോസ്ഫറസ് എന്നിവയും ഇതിലടങ്ങിയിരിക്കുന്നു. കൊഴുപ്പും കലോറിയും തീരെക്കുറവായ ഈ ഫലം പ്രമേഹ രോഗികൾക്കും ഏറ്റവും നല്ലതാണ്. 

ഗോൾഡൻ ബറി കഴിച്ചാലുള്ള ​ഗുണങ്ങൾ:

1. പ്രമേഹം നിയന്ത്രിക്കും

പ്രമേഹരോ​ഗികൾ നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് ​ഗോൾഡൻ ബറി. ​ഗോൾഡൻ ബറിയിൽ ഫെെബറുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹം കുറയ്ക്കാൻ  സഹായിക്കും.

2. കണ്ണുകളെ കാത്ത് സൂക്ഷിക്കും  

വൈറ്റമിന് സിയും എയും ധാരാളം അടങ്ങിയിരിക്കുന്ന ഫലമാണ് ഗോൾഡൻ ബറി. നേത്രസംരക്ഷണത്തിൽ ഗോൾഡൻ ബറിക്കുള്ള പങ്ക് വലുതാണ്. ഗോൾഡൻ ബറിയിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന് കൂടുതൽ ​ഗുണം ചെയ്യും. 

3. രക്തസമ്മർദ്ദം നിയന്ത്രിക്കും 

പോളിഫിനോൾ കാറോടിനോയിഡ് എന്നി ജൈവസംയുക്തകൾ അടങ്ങിയിരിക്കുന്നതു കൊണ്ട് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സാധിക്കും. ഈ രാസവസ്തുക്കൾ  ഫൈബറിൽ ലയിക്കുന്നതോടെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയാരോഗ്യം നിലനിർത്തുകയും ചെയ്യും.

4.എല്ലുകളുടെ ആരോഗ്യത്തിന്:

 എല്ലുകളുടെ ആരോ​ഗ്യത്തിന് ഏറ്റവും നല്ലതാണ് ​ഗോൾഡൻ ബറി. കാത്സ്യവും ഫോസ്ഫറസും ഉള്ളതിനാൽ എല്ലുകളെ ബലപ്പെടുത്തുന്നു. അത് സന്ധിവാതത്തിൽ നിന്നും സംരക്ഷിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.

5.തടി കുറയ്ക്കും:

 കൊഴുപ്പും കലോറിയും കുറവായതു കൊണ്ട് തന്നെ ഗോൾഡൻ ബറി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതാണ്. ലഘുഭക്ഷണമായും കഴിക്കാവുന്നതാണ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ
റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!