
ഉറക്കക്കുറവ് പലരുടെയും പ്രശ്നമാണ്. ഉറക്കക്കുറവ് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും എന്നതാണ് സത്യം. ഉറക്കമില്ലാത്ത അവസ്ഥ നമ്മുടെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ തളര്‍ത്തുന്ന ഒന്നാണ്. ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി ഉയര്‍ത്തുന്നതിനും അണുബാധകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനും ഉറക്കം വളരെയധികം സഹായിക്കുന്നു. ഉറങ്ങിയാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ. സമ്മർദ്ദം കുറയ്ക്കാൻ ഉറങ്ങുന്നത് നല്ലതാണ്.
സ്‌ട്രെസ്സ് നിങ്ങളുടെ മനസ്സിന്റെ ആരോഗ്യത്തെ മാത്രമല്ല ശരീരത്തെയും നല്ലരീതിയില്‍ തളര്‍ത്തുന്ന ഒന്നാണെന്ന കാര്യം ചിന്തിക്കണം. ഒാർമ്മശക്തി വർദ്ധിപ്പിക്കാൻ ഉറക്കം നല്ലതാണ്. ആയുസ് കൂടാൻ ഉറക്കം സഹായിക്കും. നല്ല പോലെ ഉറങ്ങിയാൽ ആരോഗ്യമുള്ള ശരീരം ഉണ്ടാകും. ഒരു രാത്രി ഉറങ്ങാന്‍ കഴിയാത്ത നിങ്ങള്‍ക്ക് ജോലിസ്ഥലത്തോ സ്‌കൂളിലോ പോകേണ്ടിവന്നാല്‍, നിങ്ങളുടെ അന്നത്തെ ദിനചര്യകള്‍ തന്നെ താളം തെറ്റുന്നതായി തന്നെ മനസ്സിലാകും. ജോലിയിലും പഠനത്തിലും ഏറ്റവും ഏകാഗ്രക്കുറവും ശ്രദ്ധയില്ലായ്മയും നമ്മള്‍ കാണിക്കുന്നത് ഇത്തരം ഉറക്കകുറവുള്ള ദിവസങ്ങളിലായിരിക്കും. ഒരു രാത്രിയില്‍ 8 മണിക്കൂറില്‍ കുറവ് ഉറങ്ങുന്ന കുട്ടികള്‍ എ.ഡി.എച്ച്.ഡിയുടെ ലക്ഷണങ്ങളെ കൂടുതല്‍ വികസിപ്പിക്കുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
മുതിര്‍ന്നവരില്‍ ഉറക്കകുറവ് ഉത്കണ്ഠ വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. ഉറങ്ങുന്നത് ഹൃദയാഘാതം തടയാൻ സഹായിക്കും. നന്നായി ഉറങ്ങുന്നതിലൂടെ നിങ്ങളുടെ ഹൃദയം നന്നായി നിലനില്‍ക്കുകയും ചെയ്യുന്നു. ശരീരത്തെ അലട്ടുന്ന രോഗങ്ങളെ തുരത്താനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഉറക്കം. പ്രമേഹരോഗങ്ങള്‍, ഹൃദ്രോഗം, വാതം, തുടങ്ങിയ രോഗങ്ങള്‍ അലട്ടുന്നവര്‍ക്ക് രോഗത്തെ നിയന്ത്രിക്കാന്‍ ഉറക്കം സഹായിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam