പ്രമേഹമുള്ളവർ ഇക്കാര്യങ്ങൾ‌ ശ്രദ്ധിക്കണം

By Web DeskFirst Published Jul 10, 2018, 11:25 PM IST
Highlights
  • പ്രമേഹമുള്ളവർ ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക.

പ്രകൃതി ദത്തമായ ആഹാര ശീലങ്ങളില്‍ നിന്നും മനുഷ്യര്‍ അകന്നപ്പോഴാണ് പ്രമേഹമടക്കമുള്ള രോഗങ്ങള്‍ പിടിപ്പെടുന്നത്. പ്രമേഹരോ​ഗികൾ ആഹാരകാര്യങ്ങളിൽ എപ്പോഴും ശ്രദ്ധവേണം. പ്രമേഹരോ​ഗികൾ എപ്പോഴും ആരോ​ഗ്യപരമായി ഡയറ്റാണ് നോക്കേണ്ടത്.  പ്രമേഹരോഗ നിയന്ത്രണത്തിന് കറ്റാര്‍ വാഴ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കറ്റാര്‍വാഴ ജ്യൂസിന് സാധിക്കും. വിറ്റമിന്‍ സിയുടെ സമൃദ്ധമായ സ്രോതസാണ് നെല്ലിക്ക. 

അതുകൊണ്ടുതന്നെ ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തിന് നെല്ലിക്ക ഗുണകരമാണ്. പ്രമേഹത്തെ തടുക്കാന്‍ കഴിയുന്ന ചില ഗുണങ്ങള്‍ പാവയ്ക്കയ്ക്കുണ്ട്. അത് കൊണ്ട് ദിവസവും പാവയ്ക്ക ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ​ഗുണം ചെയ്യും. പ്രമേഹമുള്ളവർ ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വെള്ളം സഹായിക്കും. മാത്രമല്ല, ആവശ്യമായ വെള്ളം ലഭിക്കുന്നത് മൂത്രത്തിൽ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കും.  

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. പ്രമേഹരോ​ഗികൾ എട്ട് മണിക്കൂർ ഉറങ്ങിരിക്കണം. നല്ല ഉറക്കത്തിന്റെ സ്വഭാവം നിലനിർത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കും.
 

click me!