
ചില വീടുകളിൽ എപ്പോഴും നെഗറ്റീവ് എനർജി തങ്ങി നിൽക്കാറുണ്ട്. വീട്ടിലെ നെഗറ്റീവ് എനർജി മാറാൻ പൂജകൾ പോലും ചെയ്യുന്നവരുണ്ട്. എന്നാൽ വീടിന് കൂടുതൽ ഐശ്വര്യം വരാനും നെഗറ്റീവ് എനർജി മാറാനും സഹായിക്കുന്ന ഒന്നാണ് മണി പ്ലാന്റ്. മിക്ക വീടുകളിലും മണി പ്ലാന്റ് വളർത്താറുണ്ട്. പക്ഷേ മണി പ്ലാന്റിന്റെ ഉപയോഗം എന്താണെന്ന് ഇപ്പോഴും ചിലർക്ക് അറിയില്ല.
ഹൃദയത്തിന്റെ ആകൃതിയിലുള്ള ഇളംപച്ചയും വെള്ളയും കലര്‍ന്ന ഇലകളുള്ള ചെടിയാണ് മണിപ്ലാന്റ്. മണിപ്ലാന്റ് എന്ന ചെടി വീട്ടില്‍ പണം കൊണ്ടുവരുമെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഈ ചെടിക്ക് മണിപ്ലാന്റ് എന്ന പേരുവന്നതു തന്നെ. യാതൊരു ശാസ്ത്രീയ അടിത്തറയില്ലെങ്കിലും മണിപ്ലാന്റ് വീട്ടില്‍ പണം കൊണ്ടുവരും എന്നു വിശ്വസിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ വീടിനുള്ളില്‍ ശുദ്ധവായു നിറയ്ക്കാന്‍ സഹായിക്കുന്ന ചെടിയാണ് മണിപ്ലാന്റ്.
അന്തരീക്ഷത്തില്‍ നിന്നും അപകടകാരികളായ രാസമൂലകങ്ങളെ വലിച്ചെടുക്കാനുള്ള കഴിവ് മണി പ്ലാന്റിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ഇക്കാര്യം ഏറ്റവും നന്നായി ചെയ്യാന്‍ മണി പ്ലാന്റ് കഴിഞ്ഞേ മറ്റു ചെടികളുള്ളൂവെന്നാണ് പറയുന്നത്.
എന്നാല്‍ വാസ്തു ശാസ്ത്ര പ്രകാരം മണിപ്ലാന്റ് വീടിന്റെ തെക്കുകിഴക്ക് ഭാഗത്ത് നടുന്നതാണ് അഭികാമ്യമെന്ന് പറയുന്നു. ഈ ഭാഗത്ത് മണിപ്ലാന്റ് നട്ടാല്‍ വീട്ടിലേക്ക് പോസിറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം.
നെഗറ്റീവ് എനര്‍ജിയുള്ള സ്ഥലമായതിനാല്‍ വീടിന്റെ വടക്കുകിഴക്ക് ഭാഗത്ത് യാതൊരു കാരണവശാലും ഈ ചെടി നടരുതെന്നും ഈ രംഗത്തുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം ഫെങ്ഷൂയി വിശ്വാസ പ്രകാരം വായു ശുദ്ധീകരിക്കാന്‍ മണിപ്ലാന്റിനോളം കഴിവുള്ള മറ്റൊരു ചെടിയില്ലെന്നും പറയപ്പെടുന്നു. കൂടാതെ വീടിനുള്ളില്‍ ഊര്‍ജ്ജം നിറയ്ക്കാനും ഓക്സിജനെ കൂടുതല്‍ ആഗിരണം ചെയ്യാനും മണിപ്ലാന്റിന് കഴിയും. വീട്ടിൽ സന്തോഷം, സമാധാനം, പോസ്റ്റീവ് എനർജി എന്നിവ മണിപ്ലാന്റ് നടുന്നതിലൂടെ കിട്ടുന്നു. മണിപ്ലാന്റ് വീടുകളിൽ മാത്രമല്ല മറിച്ച് ഒാഫീസുകളിലും നടുന്നത് നല്ലതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam